ഇന്ദ്രജിത്ത് സുകുമാരന്റെ ഏറ്റവും പുതിയ ചിത്രമായ ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ജൂലൈ 28-ന് തിയേറ്ററിലെത്തും. നവാഗതനായ സനൽ വി ദേവന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ചിത്രത്തിൽ പ്രകാശ് രാജ്, നൈല ഉഷ, ബാബുരാജ്, സരയൂ മോഹൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഹരിശ്രീ അശോകൻ, ബിനു പപ്പു, ബിജു സോപാനം, പ്രശാന്ത് അലക്സാണ്ടർ, ഉണ്ണി രാജാ, അൽത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്.
ഫാന്റസി കോമഡി ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ. ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡും തിരക്കഥ അഭകുമാറും കെ. അനിൽ കുര്യനും ചേർന്നാണ് നിർവഹിക്കുന്നത്. ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകുന്നത്.
Comments