സോപോർ : കശ്മീരിലെ യുവതികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ കായിക ഇനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട് . അവരിൽ ചിലർ സ്പോർട്സിൽ നിന്ന് ഒരു കരിയർ ഉണ്ടാക്കാൻ പോലും തീരുമാനിച്ചു . അതിന് ഒരു ഉദാഹരണമാണ് വാർപോറ സോപോറിന്റെ അഭിവാജ്യ ക്രിക്കറ്റ് താരം സ്നോബർ സമന്ദർ. മതമൗലികവാദികളുടെ എതിർപ്പുകളെ അവഗണിച്ചാണ് ക്രിക്കറ്റിൽ സ്നോബർ തന്റെ കഴിവ് പ്രകടിപ്പിച്ചത് .
കശ്മീരിലുടനീളം സ്നോബറിന്റെ കഴിവ് പ്രശസ്തമാണ് . ഗവൺമെന്റ് ഡിഗ്രി കോളേജ് ഫോർ വിമൻ സോപോറിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിനിയായ സ്നോബർ സ്കൂൾ പഠനകാലത്താണ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. ഇന്ന് കോളേജിൽ ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യാറുമുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി താൻ ബാരാമുള്ള ഗെയിം സ്വിംഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്ന് സ്നോബർ പറഞ്ഞു . “എന്റെ ടീമിൽ ഒരു ഓപ്പണറായി ഞാൻ കളിക്കുന്നു, കാശ്മീരിലുടനീളം നടന്ന വലിയ ടൂർണമെന്റുകളിൽ ഞാൻ എന്റെ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്, അടുത്തിടെ നോർത്ത് കശ്മീർ വനിതാ പ്രീമിയർ ലീഗിൽ പരമാവധി 178 റൺസ് നേടിയതിന് ഓറഞ്ച് ക്യാപ്പ് ഹോൾഡർ എന്ന ബഹുമതിയും എനിക്ക് ലഭിച്ചു, ”അവർ പറഞ്ഞു.
ഇന്ന് ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കുകയാണ് സ്നോബറിന്റെ ലക്ഷ്യം . ഹർമൻപ്രീത് കൗറിനെയാണ് സ്നോബർ മാതൃകയാക്കുന്നത് . മെഡിക്കൽ ഷോപ്പിൽ സെയിൽസ്മാനാണ് സ്നോബറിന്റെ പിതാവ് . തന്റെ പ്രദേശത്തെ ഒരു വനിതാ ക്രിക്കറ്റ് കളിക്കാരിയെന്ന നിലയിൽ താൻ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടതായും സ്നോബർ പറഞ്ഞു . എന്നാൽ മകളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നതിൽ കുടുംബം ഒന്നടങ്കം ഒപ്പം നിന്നു.
















Comments