കണ്ണൂർ: ബാറിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ചിറയ്‌ക്കൽ കീരിയാട് സ്വദേശി റിയാസാണ് മരിച്ചത്. കണ്ണൂർ കാട്ടാമ്പള്ളി കൈരളി ബാറിൽ ഇന്നലെ രാത്രി 12 മണിയ്‌ക്കാണ് സംഭവം.
മദ്യപിച്ച് വാക്ക് തർക്കത്തിനിടെ യുവാവിന് കുത്തേൽക്കുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന റിയാസ് ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.
Comments