അടുത്തിടെയാണ് ബിജെപി വിട്ട് കൂടുമാറി നടൻ ഭീമൻ രഘു സിപിഎമ്മിൽ അംഗത്വം എടുത്തത്. ബിജെപി തനിക്ക് അവസരം നൽകിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ, നടന്റെ കൂടുമാറ്റം സ്ഥാനങ്ങൾ കൊതിച്ചാണെന്നായിരുന്ന പ്രധാനമായും ഉയർന്നുവന്ന വിമർശനം. ഇപ്പോഴിതാ, സിപിഎമ്മിലേയ്‌ക്ക് കൂടുമാറുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി ഭീമൻ രഘു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ തീർക്കുന്നത്.
‘പിണറായി വിജയൻ സഖാവിനെ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തെപ്പറ്റി എന്തൊക്കെയാണ് ആൾക്കാർ പറയുന്നത്. അത് കയ്യിട്ട് വാരി, ഇത് കയ്യിട്ട് വാരി എന്നൊക്കെയാണ് സഖാവിനെപ്പറ്റി എല്ലാവരും പറയുന്നത്. ഞാൻ ഒരുകാര്യം ചോദിക്കട്ടെ, ചക്കരക്കുടത്തിൽ കയ്യിട്ട് വാരിയാൽ നക്കാത്തവരായി ആരാണുള്ളത്. ആരായാലും നക്കും. അതൊക്കെ ലോകത്ത് നടക്കുന്നതാണ്. അങ്ങനെ മാത്രം വിചാരിച്ചാൽ മതി. രാഷ്‌ട്രീയത്തിൽ തുടർന്നു പോകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്’- എന്നാണ് ഭീമൻ രഘു പറഞ്ഞത്.
















Comments