ശ്രീഹരിക്കോട്ട ; കാത്തിരുന്ന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിജയകരമായ അഭിമാനനേട്ടത്തിനാണ് ഇന്ന് രാജ്യം സാക്ഷിയായത് . ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. വിക്ഷേപിച്ച് 22 ാം മിനിറ്റിലാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍.
1999 ൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് മീറ്റിങിൽ ആണ് ചന്ദ്രയാൻ എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പിന്നീട് സാധ്യത പഠനങ്ങൾക്കു ശേഷം 2003 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി ചന്ദ്രയാൻ മിഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു . “ചാന്ദ്ര” എന്നും “യാന”(വാഹനം) എന്നും ഉള്ള രണ്ട സംസ്‌കൃത വാക്കുകളിൽ നിന്നാണ് ചാന്ദ്രയാന് ആ പേരു ലഭിക്കുന്നത്.
2008 ഒക്ടോബര്‍ 22 നായിരുന്നു ആദ്യ ചന്ദ്രയാന്‍ ദൗത്യ വിക്ഷേപണം. പിന്നീട് 2019 ല്‍ രണ്ടാമത്തെ വിക്ഷേപണവും നടന്നു.സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുക, ബഹിരാകാശ പേടകം വിജയകരമായി ചന്ദ്രന്റെ ഉപരിതലത്തില്‍ പ്രവര്‍ത്തിപ്പിക്കുക, നിര്‍ണായക ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയാണ് ചാന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.മൊഡ്യൂള്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ചാന്ദ്രയാന്‍ 3ന് പ്രധാനമായുള്ളത്.
ആള്‍ട്ടിമീറ്ററുകള്‍, വെലോസിമീറ്ററുകള്‍, ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് സംവിധാനം, പ്രൊപ്പല്‍ഷന്‍ സംവിധാനം, നാവിഗേഷന്‍, ഗൈഡന്‍സ് , കണ്‍ട്രോള്‍ സംവിധാനങ്ങള്‍, അപകടം കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ലാന്‍ഡിംഗ് ലെഗ് മെക്കാനിസം തുടങ്ങി ഏഴോളം സാങ്കേതിക വിദ്യകളാണ് ലാന്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചന്ദ്രനില്‍ നിന്നും ഏതാണ്ട് 60 മൈല്‍ അകലത്തിലാണ് മൊഡ്യൂള്‍ കറങ്ങുക. പിന്നീട് ലാന്‍ഡറും റോവറും മൊഡ്യൂളില്‍ നിന്നും വേര്‍പെട്ട് ചന്ദ്രനില്‍ ഇറങ്ങും. പിന്നീടുള്ള 14 ഭൂമിയിലെ ദിവസങ്ങളില്‍ വിവിധ പരീക്ഷണങ്ങളും വിവരശേഖരണവുമായി റോവര്‍ ചന്ദ്രനില്‍ കറങ്ങി നടക്കും
ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 384,000 കിലോമീറ്ററാണ്. ചന്ദ്രയാൻ 2 ദൗത്യം ഏകദേശം ഒന്നരമാസമെടുത്താണ് കഴിഞ്ഞ തവണ ചന്ദ്രനിലെത്തിയത്. വളരെ സങ്കീർണമായ പ്രക്രിയകളിലൂടെ ചുറ്റിചുറ്റി ചെറിയ ഭ്രമണപഥങ്ങളിലേക്ക് കയറി ചന്ദ്രന്റെ അടുത്തെത്തുന്ന രീതിയാണ് ചന്ദ്രയാൻ 2 സ്വീകരിച്ചത്.
അവസാന ഭ്രമണപഥത്തിൽ എത്തിയ ശേഷം ലാൻഡിങ് ബേൺ എന്ന പ്രക്രിയയിലൂടെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യാനും ചന്ദ്രയാൻ 2വിലെ വിക്രം ലാൻഡർ ശ്രമിച്ചു. ഇതു വിജയകരമായിരുന്നെങ്കിലും വിക്രം ലാൻഡർ പ്രതീക്ഷിച്ചതുപോലെ സോഫ്റ്റ്ലാൻഡ് അല്ല മറിച്ച് ക്രാഷ്‌ലാൻഡ് ചെയ്യുകയായിരുന്നു.ഏകദേശം ഇതേ രീതി തന്നെയാകും ചന്ദ്രയാൻ 3 ദൗത്യവും അവലംബിക്കുന്നത്.
അതിനാലാണ് ഒന്നരമാസത്തിലധികം സമയം ചന്ദ്രയാൻ 3 ന് വേണ്ടിവരുന്നത്. ചന്ദ്രനിൽ ഏറ്റവും വേഗത്തിൽ പോയ ദൗത്യം ചന്ദ്രനിലേക്കുള്ള ആദ്യ ഓർബിറ്റർ ദൗത്യമായ ലൂണ 1 ആണ്. 36 മണിക്കൂറാണ് ചന്ദ്രനു സമീപമെത്താൻ ഇതിനു വേണ്ടിവന്നത്. മണിക്കൂറിൽ 10,500 കിലോമീറ്റർ വേഗത്തിലായിരുന്നു ഇതിന്റെ യാത്ര .
















Comments