ടോക്കിയോ: ജപ്പാൻ ബഹിരാകാശ ഏജൻസിയായ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയ്‌ക്ക് തിരിച്ചടി. ഏജൻസി പുതിതായി വിക്ഷേപിച്ച റോക്കറ്റ് പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്. ബഹിരാകാശ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പരീക്ഷണത്തിനിടെ ആയിരുന്നു റോക്കറ്റിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ചതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സ്‌ഫോടനത്തിൽ ആർക്കും പരിക്കുപറ്റിയിട്ടില്ലെന്ന് ക്യോഡോ വാർത്താ ഏജൻസി അറിയിച്ചു. രണ്ടാംഘട്ട എഞ്ചിൻ പരീണത്തിനിടെയായിരുന്നു അപകടം.
എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി പറയുന്നതനുസരിച്ച്, വർദ്ധിച്ചുവരുന്ന ഉപഗ്രഹ വിക്ഷേപണ വിപണിയിൽ രാജ്യത്തിന്റെ മത്സരശേഷി വർദ്ധിപ്പിക്കാനായി എപ്സിലോൺ ശ്രേണിയുടെ പിൻഗാമിയായി നിർമ്മിച്ച അകിത പ്രിഫെക്ചറിലെ നോഷിറോ ടെസ്റ്റിംഗ് സെന്റർ എപ്സിലോൺ എസ് വികസിപ്പിച്ചിരുന്നു. ഈ പരമ്പരയിൽ 2013-ൽ ആദ്യമായി വിക്ഷേപിച്ച റോക്കറ്റും പൊട്ടിത്തെറിച്ചിരുന്നു. എന്നാൽ എക്‌സിലോൺ- 6 ന് മുൻപ് അഞ്ച് മോഡലുകൾ വിജയകരമായി വിക്ഷേപിച്ചിരുന്നു.
എപ്‌സിലോൺ സീരീസ് റോക്കറ്റുകളിൽ ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഇത് ലിക്വിഡ് പ്രൊപ്പല്ലന്റുകൾ ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് വിക്ഷേപണ തയ്യാറെടുപ്പുകൾ ലളിതമാക്കുന്നു. ജാക്‌സയുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് ഒ-3 റോക്കറ്റും അതിന്റെ രണ്ടാം ഘട്ട എഞ്ചിൻ ജ്വലിപ്പിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. എപ്‌സിലോൺ ശ്രേണിയുടെ പിൻഗാമിയായി നോഷിറോ ടെസ്റ്റിംഗ് സെന്റർ എപ്സിലോൺ എസ് വികസിപ്പിച്ചിരുന്നു. ഈ പരമ്പരയിൽ 2013-ൽ ആദ്യമായി വിക്ഷേപിച്ച റോക്കറ്റ് പൊട്ടിത്തെറിച്ചു. എന്നാൽ എപ്‌സിലോൺ- 6 ന് മുൻപ് അഞ്ച് മോഡലുകൾ വിജയകരമായി വിക്ഷേപിച്ചിരുന്നു.
















Comments