ന്യൂഡൽഹി: മികച്ച പ്രകടനം തുണയായതോടെ 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടിമീലും ഇടംപിടിച്ച് മലയാളി താരം മിന്നു മണി. ഇന്നലെ അർദ്ധരാത്രിയാണ് ടീം പ്രഖ്യാപനമുണ്ടായത്. വനിതാ ടീമിനൊപ്പം പുരുഷ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. അരങ്ങേറ്റ പരമ്പരയിലെ അഞ്ചു വിക്കറ്റ് പ്രകടനമാണ് വയനാടിന്‌റെ മണിമുത്തിനെ തുണച്ചത്.
പുരുഷ ടീമിനെ റിതുരാജ് ഗെയ്കവാദും വനിതാ ടീമിനെ ഹർമൻ പ്രീത് കൗറും നയിക്കും. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജിതേഷ് ശർമയാണ് ടീമിലെ വിക്കറ്റ് കീപ്പർ. സീനിയർ താരങ്ങളാരും ടീമിലില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎൽ ഹീറോ റിങ്കു സിംഗിനെ ടീമിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവം മാവി, ശിവം ദുബെ എന്നിവരും ടീമിൽ ഉൾപ്പെട്ടു. ചൈനയിലെ ഹാങ്ഝൗവിൽ സെപ്റ്റംബർ അവസാനമാണ് ഏഷ്യൻ ഗെയിംസ് ആരംഭിക്കുന്നത്. ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കുന്നതിനാലാണ് പ്രധാന താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിരുന്നത്.
പുരുഷ ടീം: റിതുരാജ് ഗെയ്കവാദ്, യശസ്വി ജയ്സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ, റിങ്കു സിംഗ്, ജിതേശ് ശർമ, വാഷിംഗ്ടൺ സുന്ദർ, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രാൻ സിംഗ്.
സ്റ്റാൻഡ് ബൈ താരങ്ങൾ: യഷ് ഠാക്കൂർ, സായ് കിഷോർ, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, സായ് സുദർശനൻ.
വനിതാ ടീം: ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, അമൻജ്യോത് കൗർ, ദേവിക വൈദ്യ, അഞ്ജലി ശർവാണി, ടിറ്റാസ് സദു, രാജേശ്വരി ഗെയ്ക്വാദ്, മിന്നുമണി, കണിക അഹുജ, ഉമ ഛേത്രി, അനുഷ ബാറെഡ്ഡി
സ്റ്റാൻഡ്‌ബൈ താരങ്ങൾ: ഹർലീൻ ഡിയോൾ, കശ്വീ ഗൗതം, സ്‌നേഹ് റാണ, ശൈക ഇസഹാഖ്, പൂജ വസ്ത്രകാർ.
Comments