ബെംഗളൂരു : നന്ദിനി പാലിന് ഗുണനിലവാരമില്ലെന്ന മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രസ്താവനക്കെതിരെ കര്‍ണാടക നിയമസഭയില്‍ ബഹളം. ബിജെപി എംഎല്‍എ എന്‍.രവി കുമാറാണ് ഇക്കാര്യം നിയമസഭയില്‍ ഉയര്‍ത്തിയത്. ഒരു പതിറ്റാണ്ടിലേറെയായി ഓണം പോലുള്ള ഉത്സവകാലങ്ങളിലും മറ്റും മില്‍മയ്‌ക്ക് ശരാശരി പ്രതിദിനം 2 ലക്ഷം ലീറ്റര്‍ പാലാണ് നന്ദിനി നല്‍കുന്നുണ്ട്.
അതു പോലെ തന്നെ 11 സംസ്ഥാനങ്ങളില്‍ നന്ദിനി പാലും പാലുല്‍പന്നങ്ങളും വില്‍ക്കുന്നുണ്ട്. ഇതിനെല്ലാം ഗുണനിലവാരമില്ലെന്ന് കേരളത്തിലെ മന്ത്രിയാണ് പറഞ്ഞിരിക്കുന്നത്. ഇതില സര്‍ക്കാര്‍ പ്രതിഷേധം അറിയിക്കണമെന്നും എന്‍.രവി കുമാര്‍ നിയസഭയില ആവശ്യം ഉയര്‍ത്തി. നന്ദിനി പാല്‍ മികച്ചതാണെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പ് ഇറക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു
പ്രതിഷേധം ഉയര്‍ന്നതോടെ വിഷയത്തില്‍ കേരളത്തിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയയ്‌ക്കുമെന്ന് കര്‍ണാടക മൃഗസംരക്ഷണ മന്ത്രി കെ.വെങ്കടേഷ് മറുപടി നല്‍കി. കേരളത്തിനു നല്‍കിയ നന്ദിനി പാല്‍ മോശമാണെന്നുള്ള ലാബ് റിപ്പോര്‍ട്ടോ, ഇത്തരമൊരു പരാതിയോ ലഭിച്ചിട്ടില്ലെന്ന് തുടര്‍ന്ന് മന്ത്രി വിശദമാക്കി. ഒരു പതിറ്റാണ്ടിലേറെയായി ഓണം പോലുള്ള ഉത്സവകാലങ്ങളിലും മറ്റും മില്‍മയ്‌ക്ക് ശരാശരി പ്രതിദിനം 2 ലക്ഷം ലീറ്റര്‍ പാലാണ് നന്ദിനി നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു . അതേസമയം, കഴിഞ്ഞ വിഷു സമയത്ത് 3 ലക്ഷം ലീറ്റര്‍ പാല്‍ വരെ മില്‍മ പുറത്തു നിന്നു വാങ്ങിയിരുന്നു. ഇതില്‍ ഭൂരിഭാഗവും നന്ദിനിയുടെ കൈയില്‍ നിന്നാണ് വാങ്ങിയത്.
















Comments