പട്‌ന: സുഹൃത്തുക്കൾ തമ്മിൽ മൊമോസ് തീറ്റമത്സരം നടത്തി 25 കാരന് ദാരുണാന്ത്യം. ബീഹറിലെ ഗോപാൽപഞ്ച് സ്വദേശിയായ ബിബിൻ കുമാർ പാസ്വാർ എന്ന യുവാവാണ് അമിതമായ അളവിൽ മൊമോസ് കഴിച്ച് മരിച്ചത്. അതേസമയം സുഹൃത്തുക്കൾച്ചേർന്ന് ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നതാണെന്നാരോപിച്ച് ബിബിൻ കുമാറിന്റെ പിതാവ് പോലീസിൽ പരാതിപ്പെട്ടു.
മൊബൈൽ ഫോൺ കടയിലെ ജീവനക്കാരനായ ബിബിൻ, രാവിലെ കടയിലേക്ക് പോയി വൈകുന്നേരം സുഹൃത്തുക്കളൊരുമിച്ച് സമയം ചിലവഴിക്കുന്നതിനിടെയാണ് മൊമോസ് തീറ്റമത്സരം നടന്നത്. മൊമോസ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് ബോധം കെട്ടുവീഴുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. തുടർന്ന് യുവാവിനെ കൂട്ടുക്കാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകനെ ഇല്ലാതാക്കാനായി സുഹൃത്തുക്കൾച്ചേർന്നുണ്ടാക്കിയ നാടകമാണ് തീറ്റമത്സരമെന്നാണ് പിതാവ് ആരോപിക്കുന്നത്. അതേസമയം സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും മൃദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
















Comments