തിരുവനന്തപുരം: ചരിത്രപരമായ മുന്നേറ്റം ഭാരതം കാഴ്ചവെയ്‌ക്കുന്ന സമയത്ത് സിവിൽ സർവീസിൽ എത്തുന്നവർ ഭാഗ്യവാന്മാർ ആണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സിവിൽ സർവീസ് പരീക്ഷകളിൽ വിജയിച്ചവരെ ആദരിക്കുന്നതിനായി സങ്കൽപ്പ് കേരളാ ചാപ്റ്ററും ജനം ടിവിയും സംഘടിപ്പിച്ച സാദരം 2023 പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസ് ഉദ്യോഗാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
ചരിത്രപരമായ മുന്നേറ്റം ഭാരതം കാഴ്ചവക്കുന്ന സമയത്ത് സിവിൽ സർവീസിൽ എത്തുന്നവർ ഭാഗ്യവാൻമാരാണ്. ഇന്ന് കേന്ദ്രം ഭരിക്കുന്നത് വിശ്വാസത്തിന്റെ സർക്കാർ ആയതുകൊണ്ട് ആ സർക്കാരിനൊപ്പം ജോലി ചെയ്യുന്നത് ഭാഗ്യമായി കരുതാമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷകളിൽ വിജയിച്ചവരെ ആദരിക്കുന്നതിനായാണ് സങ്കൽപ് ഐഎഎസ്-കേരള ചാപ്റ്ററും ജനം ടിവിയും ചേർന്ന് സാദരം-2023 എന്ന പരിപാടി സംഘടിപ്പിച്ചത്. സിവിൽ സർവീസ് ഉദ്യോഗാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പരിപാടിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ആദരിച്ചു.
സി.വി ഗോപിനാഥ് IES, Dr. കെ.പി ഔസേഫ് IFS, Dr രാജശ്രീ എസ് തമ്പി IRTS, കേണൽ ആർ ജി നായർ, കേണൽ എസ് ഡിന്നി എന്നിവരെ ചടങ്ങിൽ ഗുരു സമ്മാൻ നൽകി ആദരിച്ചു. ജനം ടിവി സിഒഒ ഗിരീഷ് സി മേനോനും ചടങ്ങിന്റെ ഭാഗമായി. 9 വർഷത്തെ മോദി സർക്കാരിന്റെ ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ചും മിഷൻ കർമ്മയോഗിയെക്കുറിച്ചും കേന്ദ്രമന്ത്രി പരിപാടിയിൽ വിശദീകരിച്ചു.
Comments