എറണാകുളം: കർക്കിടകവാവുബലിക്കായി ആലുവ മണപ്പുറം ഒരുങ്ങി. പിതൃമോക്ഷത്തിനായുള്ള പ്രാർത്ഥനയോടെ എത്തുന്ന ജനസഞ്ചയം രാത്രി 12 മുതൽ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തും. നാളെ 11 മണിവരെ ബലിതർപ്പണം തുടരും. 80 ഓളം ബലിത്തറകളും തയ്യാറാക്കിയിട്ടുണ്ട്. 40 ഓളം പുരോഹിതൻമാരും സഹായികളുമായി 100 ഓളം പേർ ബലികർമ്മങ്ങൾക്ക് നേതൃത്വം നൽകും. പെരിയാറിലെ ജലവിധാനം സാധരണ നിലയിൽ ആയതിനാൽ ബലിതർപ്പണം സുഗമമായി നടക്കും എന്നാണ് പ്രതിക്ഷ.
ഭക്തജനങ്ങൾക്കായി 2 കോടിരൂപയുടെ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പോലിസ് ഉദ്യോഗസ്ഥർ മണപ്പുറത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ 360 ഓളം പോലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. പുഴയിൽ അഗ്നിസുരക്ഷാ സേനയും,സ്കൂബാ ടീമും ,സിവിൽ വോളന്റിയർമാരും സുരക്ഷ ഒരുക്കും. ഗതാഗതാ നിയന്ത്രണവും ഉണ്ടാകും. തോട്ടക്കാട്ടുകര കവലയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള വാഹന ഗതാഗതം വിലക്കിയിട്ടുണ്ട്. കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നും സ്പഷ്യൽ സർവീസുകൾ നടത്തും. 325 ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ശിവരാത്രി കഴിഞ്ഞാൽ ബലികർമ്മങ്ങൾക്കായി ആലുവ മണൽപ്പുറത്ത് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് കർക്കിടകവാവ് ബലിക്കാണ്.
















Comments