ഇടുക്കി: കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു കൂട്ടിക്കൽ-കൊക്കയാർ ഉരുൾ പൊട്ടൽ. നിവധി പേരുടെ ജീവൻ പൊലിഞ്ഞ ദുരന്തം ഒരുപാട് പേരുടെ കിടപ്പാടവും ഇല്ലാതാക്കിയിരുന്നു. ദുരിത ബാധിത പ്രദേശത്ത് വിറങ്ങലിച്ച് നിന്ന സാധു മനുഷ്യർക്ക് തണലായതും കൈത്താങ്ങായതും സേവാഭാരതി ആയിരുന്നു. വീട് നഷ്ടപ്പെട്ടവരുടെ ദുഃഖം തങ്ങളുടേത് തന്നെയാണെന്ന് പറഞ്ഞുകൊണ്ട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് എങ്ങനെയും വീട് പണിത് നൽകുമെന്ന് സേവാഭാരതി ഉറപ്പും നൽകി. ഇപ്പോഴിതാ, കൂട്ടിക്കൽ-കൊക്കയാർ പ്രളയ ബാധിതർക്കായി പുഞ്ചവയലിൽ സേവാഭാരതി നിർമ്മിച്ചു നൽകുന്ന നാലാമത്തെ വീടിന്റെ താക്കോൽ ദാനവും നടന്നു.

കൂട്ടിക്കൽ കൊക്കയാർ പ്രളയ ബാധിതർക്കായി കുഴിക്കൽ പ്ലാക്കൽ സി.ബി മോഹനൻ, സരോജിനി ടീച്ചർ ദമ്പതികൾ ഭൂദാനം ചെയ്ത പുഞ്ചവയലിലെ സ്ഥലത്താണ് സേവാഭാരതി വീട് നിർമ്മിച്ച് നൽകിയത്. സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ ഇ.പി കൃഷ്ണൻ നമ്പൂതിരി, രാഷ്‌ട്രീയ സ്വയംസേവക് സംഘം വിഭാഗ് സംഘചാലക് ശ്രീ പി.പി ഗോപിയും ചേർന്ന് നാലമത്തെ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. യോഗത്തിൽ ഭൂദാനം ചെയ്ത ശ്രീ സി.ബി മോഹനൻ, സരോജിനി ടീച്ചർ ദമ്പതികളെ സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ ഇ.പി കൃഷ്ണൻ നമ്പൂതിരി പൊന്നാടയണിയിച്ച് ആദരിച്ചു.

സേവാസന്ദേശം നൽകിയ രാഷ്‌ട്രീയ സ്വയംസേവക് സംഘം വിഭാഗ് കാര്യവാഹ് ആർ.സാനു, സി.ബി സോമൻ എന്നിവർ സരോജിനി ദമ്പതിമാരുടെ പ്രവൃത്തിയെ അനുമോദിച്ചു. എല്ലാം അടക്കിപ്പിടിക്കുന്ന ഈ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കാൻ തയ്യാറായ ഇവരുടെ പ്രവൃത്തി ജനങ്ങൾക്ക് പ്രേരകദായകമാണെന്നും ഇതുപോലെയുള്ള സുമനസ്സുകളുടെ സഹായത്താലും സഹകരണത്തിലുമാണ് സേവാഭാരതിയുടെ പ്രവർത്തനം മുന്നോട്ടു പോകുന്നത് എന്നും ആർ.സാനു പറഞ്ഞു. സേവാഭാരതി സംസ്ഥാന സംഘടനാ സെക്രെട്ടറി രാജീവ് കെ.വി, മുതിർന്ന രാഷ്‌ട്രീയ സ്വയംസേവക് സംഘം പ്രചാരക് ഗോവിന്ദൻകുട്ടി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

















Comments