തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാദ്ധ്യത. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. മലപ്പുറം, കണ്ണൂർ , കാസർകോട്്, കോഴിക്കോട് ജില്ലകളിൽ ബുധനാഴചയും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേ സമയം ഇന്ന് ഒരു സ്ഥലത്തും അലേർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരള, കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Comments