ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബുദ്ധമത നേതാവും മഹാബോധി ഇന്റർ നാഷണൽ മെഡിറ്റേഷൻ സെന്റർ സ്ഥാപകനുമായ ബിഘു സംഘസേന. ലോക സമാധാനത്തിന് ഒരു ലോകനേതാവ് നിലകൊള്ളേണ്ടതുണ്ടെന്നും പ്രധാമന്ത്രി നരേന്ദ്രമോദി അതിന് പ്രാപ്തനാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി കർമ്മയോഗിയാണ്. ലോക സമാധാനവും സൗഹൃദവും നിലനിർത്താൻ അദ്ദേഹത്തിന് സാധിക്കും. ഇത്തരത്തിൽ ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി ആത്മീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിക്കുന്നത്. യോഗയെയും ധ്യാനത്തെയും പ്രോത്സാഹിപ്പിച്ച് വസുധൈവക കുടുംബകം എന്ന തത്വം മുൻ നിർത്തിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ വളർച്ചയിലൂടെ ലോക സമാധാനം എന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തന രീതി. ഇന്ത്യയിലെ ബുദ്ധകേന്ദ്രങ്ങളുടെ വികസനത്തിന് അദ്ദേഹം ഊന്നൽ നൽകി. അതിന് അദ്ദേഹത്തോട് നന്ദി പറയുന്നതായും ബിഘു സംഘസേന പറഞ്ഞു.
ലഡാക്ക് താഴ്വരയിൽ കഴിഞ്ഞ ദിവസം ബുദ്ധ ഭിക്ഷുക്കൾ സമാധാന റാലി നടത്തിയിരുന്നു. രാജ്യത്തെ വിവിധ ഭാഗത്ത് നിന്നുള്ള ബുദ്ധ സന്യാസിമാർ റാലിയുടെ ഭാഗമായി. വിവിധ മതന്യൂനപക്ഷ നേതാക്കളും ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലിയുടെ ഭാഗമായി. ലോകസമാധാനം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ബുദ്ധ ഭിക്ഷു സംഗമം ആവശ്യപ്പെട്ടു.
Comments