തിരുവനന്തപുരം: അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുളള കേന്ദ്രസംഘം. മുതലപ്പൊഴി വിഷയത്തിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് ശാശ്വത പരിഹാരം കാണുമെന്ന് വി മുരളീധരൻ അറിയിച്ചു. ഫിഷറീസ് ഡെവലപ്പ്മെന്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റന്റ് കമ്മീഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവർക്കൊപ്പം മുതലപ്പൊഴിയിലെ അപകട മേഖല സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
പുലിമുട്ടും അപകടം നടന്ന സ്ഥലവുമാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തിയത്. സാങ്കേതിക വിദഗ്ധരുടെ സംഘം വൈകാതെ മുതലപ്പൊഴി സന്ദർശിക്കുകയും മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനമേഖലയിലുളളവരുമായി സംസാരിച്ച് അവരുടെ പ്രശ്‌നങ്ങളും നിർദ്ദേശങ്ങളും ആരായുകയും ചെയ്യും. ഇവരുടെ അഭിപ്രായങ്ങൾ കേട്ടതിന് ശേഷമാണ് മുതലപ്പൊഴി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടുക. ഹാർബറിന്റെ നവീകരണം ഉൾപ്പെടെയുളളവ ചർച്ച ചെയ്യും.
അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിലെ സ്ഥിതിഗതികൾ വി. മുരളീധരൻ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയെ അറിയിച്ചതിനെ തുടർന്നാണ് കേന്ദ്ര ഇടപെടൽ. കേന്ദ്ര സർക്കാർ വിഷയം പഠിക്കുമെന്നും അശാസ്ത്രീമായ നിർമാണങ്ങൾ പരിശോധിക്കുമെന്നും നേരത്തെ കേന്ദ്രഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയെ അറിയിച്ചതിനെ തുടർന്നാണ് കേന്ദ്ര ഇടപെടൽ. കേന്ദ്ര സർക്കാർ വിഷയം പഠിക്കുമെന്നും അശാസ്ത്രീമായ നിർമാണങ്ങൾ പരിശോധിക്കുമെന്നും നേരത്തെ കേന്ദ്രഫിഷറീസ് മന്ത്രി, വി.മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം വ്യക്തമാക്കിയിരുന്നു.
















Comments