വിംബിൾഡൺ പരാജയ ശേഷമുള്ള വാർത്താ സമ്മേളനത്തിൽ എതിരാളി കാർലോസ് അൽകാരസിനെ പ്രകീർത്തിച്ച് നൊവാക് ജ്യോക്കോവിച്. 20കാരനെ കംപ്ലീറ്റ് പ്ലെയർ എന്ന് വിശേഷിപ്പച്ച ജ്യോക്കോ ഇതിഹാസങ്ങളോടാണ് താരത്തെ ഉപമിച്ചത്. 24ാം ഗ്രാന്റ് സ്ലാം നേട്ടമെന്ന ജ്യോക്കോയുടെ മോഹമാണ് അൽക്കാരസ് പുൽക്കോർട്ടിൽ തല്ലിക്കെടുത്തിയത്. എതിരാളിയെ പ്രശംസകൊണ്ടു മൂടിയ ജ്യോക്കോയുടെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ കൈയടി നേടുകയാണ്.
‘കാർലോസ് അൽകാരസിനെ പോലൊരു താരത്തിനെ ഇത് വരെ താൻ നേരിട്ടിട്ടില്ല എന്നു പറഞ്ഞ ജ്യോക്കോവിച് അൽകാരസ് ഏതാണ്ട് കംപ്ലീറ്റ് പ്ലെയർ ആണെന്നും കൂട്ടിച്ചേർത്തു. ലോക ഒന്നാം നമ്പർ താരത്തെ വാനോളം പുകഴ്‌ത്താനും ജ്യോക്കോ മനസ് കാണിച്ചു’.
റോജർ ഫെഡറർ, റാഫേൽ നദാൽ, താൻ എന്നീ മൂന്നു പേരുടെയും മികവുകൾ അൽകാരസ് പകർത്തുന്നുണ്ട് എന്നു നിരീക്ഷിച്ച ജ്യോക്കോവിച് അൽകാരസിന്റെ കളിയിൽ അത് കാണാൻ ഉണ്ടെന്നും സമ്മതിച്ചു. പലപ്പോഴും പല രീതിയിൽ അൽകാരസ് തങ്ങൾ മൂന്നു താരങ്ങളെയും ഓർമ്മിപ്പിക്കുന്നു.20ാം വയസിൽ പക്വതയാർന്ന മികവ്.
താൻ നേരിട്ടവരിൽ ഫെഡറർക്കും നദാലിനും അവരുടെ ശക്തിയും കുറവുകളും ഉണ്ടായിരുന്നു എങ്കിൽ അൽകാരസ് ഏതാണ്ട് പൂർണനാണ് എന്നു പറഞ്ഞ ജ്യോക്കോവിച് അത് അൽകാരസിനെ എല്ലാ സർഫസിലും തിളങ്ങാനും നിരവധി കിരീടങ്ങൾ നേടാനും സഹായിക്കും. തനിക്ക് സമാനമായ സ്ലൈഡിംഗ് ബാക്ക് ഹാൻഡിൽ ഷോട്ടുകളിലും അൽകാരസ് ഏറെ മികച്ചുനിൽത്തുന്നു.
















Comments