തനിക്ക് ദുൽഖർ സൽമാനൊപ്പം അഭിനയിക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ചിന്താ ജെറോം. സിനിമയിൽ അഭിനയിക്കാൻ മുമ്പും അവസരം കിട്ടിയിട്ടുണ്ട്. എന്നാൽ അന്നൊന്നും തനിക്ക് അഭിനയിക്കാൻ ആഗ്രഹം തോന്നിയിരുന്നില്ലെന്നും ചിന്ത പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഡിവൈഎഫ്‌ഐ നേതാവ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ആർക്കൊപ്പം അഭിനയിക്കാനാണ് ഏറ്റവും കൂടുതൽ താൽപര്യം എന്നുള്ള ചോദ്യത്തിനായിരുന്നു ദുൽഖറിന്റെ പേര് ചിന്താ ജേറോം പറഞ്ഞത്.
‘എനിക്ക് ദുൽഖറിന്റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മമ്മൂക്കയെ അറിയാം. പക്ഷേ ദുൽഖറിനെ നേരിട്ട് കണ്ടിട്ടില്ല. ദുൽഖറിന്റെ നായിക ആവണമെന്നല്ല ഉദ്ദേശിച്ചത് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണം എന്നാണ്. സണ്ണി വെയ്ൻ എന്റെ അടുത്ത സുഹൃത്താണ്. സണ്ണിയുടെ അടുത്ത ഫ്രണ്ട് ആണല്ലോ ദുൽഖർ, ആ വഴിക്കും എളുപ്പമാണ്’-എന്നായിരുന്നു ചിന്തയുടെ വാക്കുകൾ.
മഞ്ജു വാര്യർ, ശോഭന, റിമി, പാർവതി, നിഖില വിമൽ എന്നിവരാണ് ചിന്തയുടെ ഇഷ്ട നായികമാർ. ഓരോ കാലഘട്ടത്തിൽ ഓരോരുത്തരെയാണ് ഇഷ്ടം. ഇവരുടെയെല്ലാം നിലപാടുകൾ നോക്കാറുണ്ട്. സ്ട്രോങ്ങായി, ബോൾഡായി നിലപാടുകൾ പറയുന്ന പെൺകുട്ടികൾ നമുക്ക് എപ്പോഴും ആവേശമാണ്. നിഖില ഇന്റർവ്യൂവിലൊക്കെ സംസാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമാണെന്നും ചിന്ത പറഞ്ഞു.
Comments