തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി, വിവാഹം കഴിപ്പിച്ചു; 22-കാരിയുടെ പരാതിയിൽ മൗലാന ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്
മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ യുവതിയെ തട്ടികൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും വിവാഹം കഴിപ്പിക്കാനും ശ്രമിച്ചതായി പരാതി. താനെ ജില്ലയിലെ നയാനഗർ പ്രദേശത്ത് 22-കാരിയായിരുന്നു മതപരിവർത്തനത്തിന് വിധേയയായത്. തുടർന്ന് പെൺകുട്ടിയെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ യുവാവ്, യുവാവിന്റെ അമ്മ, മൗലാന എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഒരു കംപ്യൂട്ടർ ക്ലാസിൽ വച്ചാണ് പ്രതിയായ യുവാവും പെൺകുട്ടിയും തമ്മിൽ പരിചയപ്പെടുന്നത്. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പ്രതി ഭീഷണി മുഴക്കി. തുടർന്ന് അടുപ്പം കാണിച്ച് യുവതിയെ കബളിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയ പ്രതി ഇവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവതിയെ ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോവുകയും സമീപത്തെ ഒരു ദർഗയിൽ വച്ച് നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിക്കുകയും ചെയ്തതെന്ന് പോലീസ് അറിയിച്ചു.
യുവതിയെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മനസിലാക്കിയ പ്രതിയുടെ അയൽവാസിയാണ് യുവതിയെ രക്ഷപ്പെടുത്താൻ സഹായിച്ചത്. പ്രതിയുടെ വീട്ടിൽ നിന്നും രക്ഷപ്പെട്ട യുവതി വീട്ടിൽ എത്തി കാര്യങ്ങൾ അറിയിക്കുകയായിന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
















Comments