ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി മഴപെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോരമേഖലകളിൽ ഉരുൾപ്പൊട്ടലിനും സാദ്ധ്യതയുളളതിനാൽ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തുടർച്ചയായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ഹരിദ്വാർ ജില്ലയിലെ തെഹ്‌സിൽ, കോറ്റി, മൊസോരി പ്രദേശങ്ങളിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം തിങ്കളാഴ്ച ഉത്തരാഖണ്ഡിൽ പെയ്ത കനത്തമഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിനടിയിൽപ്പെട്ടിരുന്നു. സംസ്ഥാന ദുരന്ത റെസ്‌പോൺസ് ഫോഴ്‌സ് സ്ഥലത്തെത്തി ഗർഭിണിയായ യുവതിയെയും , ഒരു കുട്ടിയെയും രക്ഷപ്പെടുത്തുകയും തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുടുങ്ങി കിടന്നിരുന്ന ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. തുടർച്ചയായ മഴയും സൊണാലി നദിയിലെ അണക്കെട്ട് പൊട്ടിയതുമാണ് ഉത്തരാഖണ്ഡിലെ താഴ്ന്ന പ്രദേശമായ ലക്‌സറിൽ വെള്ളപ്പൊക്ക ഭീക്ഷണി ഉയർത്തുന്നത്
















Comments