ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്.
710 കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ കേന്ദ്രഭരണ പ്രദേശമായ ദ്വീപിന്റെ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കും. 40800 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുളള പുതിയ ടെർമിനൽ പ്രതി വർഷം 50 ലക്ഷം യാത്രക്കാരെ ഉൾക്കൊളളും.
രണ്ട് ബോയിംഗ്-767-400, രണ്ട് എയർബസ്-321 ഇനം വിമാനങ്ങൾക്ക് അനുയോജ്യമായ ഒരു ഏപ്രോൺ, പോർട്ട് ബ്ലെയർ എയർപോർട്ടിൽ 80 കോടി രൂപ ചെലവിൽ നിർമ്മിച്ചിട്ടുണ്ട്. ഇതിനാൽ ഒരേസമയം 10 വിമാനങ്ങൾ പാർക്ക് ചെയ്യാനാകുന്ന വിധത്തിൽ വിമാനത്താവളത്തെ അനുയോജ്യമാക്കിയിട്ടുണ്ട്.
The new integrated terminal building at Veer Savarkar International Airport, Port Blair, will ensure easier travel to Andaman and Nicobar islands. This will be a big boost for tourism in particular. The building will be inaugurated tomorrow, 18th July, at 10:30 AM. https://t.co/iGP2ZLJxYl pic.twitter.com/i2QK2rwArO
— Narendra Modi (@narendramodi) July 17, 2023
“>
നേരത്തെ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജോതിരാദിത്യ സിന്ധ്യ പോർട്ട് ബ്ലെയറിലെ വീരസവർക്കറിന്റെ പ്രതിമ അനാവരണം ചെയ്തു. വീര സവർക്കർ എയർപോർട്ടിന് ഡൽഹി, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നീ എയർപോർട്ടുകളുമായി ബന്ധമുണ്ട്. ഭാവിയിൽ ഇത് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















Comments