തൃശൂർ: ചാവക്കാട് എടക്കഴിയൂർ തീരത്ത് അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വള്ളം ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിൽ പിടിച്ചെടുത്തു. പിടിച്ചെടുത്ത വള്ളത്തിൽ 5,000 കിലോഗ്രാമോളം വരുന്ന 10 സെന്റിമീറ്ററിന് താഴെ വലുപ്പമുള്ള അയലകളും മറ്റു ചെറി മത്സ്യങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇവയെ കടലിലേക്ക് തന്നെ ഒഴുക്കിവിട്ടു. മലപ്പുറം താനൂർ സ്വദേശി അബ്ദുൾ ജലീലിന്റെ ഉടമസ്ഥതയിലുള്ള വി.എസ്. എം-2 വള്ളമാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.
മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് അനധികൃത മത്സ്യബന്ധനം നടക്കുന്നത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ്, മുനക്കടവ് കോസ്റ്റൽ പോലീസ്, ഫിഷറീസ് എന്നിവരുടെ സംയുക്ത സംഘമാണ് വള്ളം പിടിച്ചടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഫിഷറീസ് ഡിഡി കെ.ടി. അനിത അറിയിച്ചു.
















Comments