ജീവിതം സുരക്ഷിതമാക്കാനും സാമ്പത്തിക അടിത്തറയ്‌ക്കുമായി ഏറ്റവുമധികം ആശ്രയിക്കുന്നത് പോളിസികളെയാണ്. വരുമാനത്തിന് അനുസൃതമായി ഓരോരുത്തർക്കും വിവിധ തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇൻഷുറൻസിന്റെയും സമ്പാദ്യത്തിന്റെയും ആനുകൂല്യങ്ങൾ ലഭിക്കുന്ന അത്തരത്തിലൊരു പോളിസിയാണ് എൽഐസി ജീവൻ ലാഭ്.
ചെലവ് കുറഞ്ഞ രീതിയിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഇൻഷുറൻസ് പരിരക്ഷ നേടുന്നതിനുള്ള മികച്ച പദ്ധതിയാണ് ജീവൻ ലാഭ്. എൻഡോവ്‌മെന്റ് പ്ലാനാണ് ഇത്. സമ്പാദ്യത്തിനൊപ്പം ഇൻഷുറൻസിനും പ്രാധാന്യം നൽകുന്ന സമ്പാദ്യ പദ്ധതിയാണിത്. പോളിസി കാലാവധി അതിജീവിക്കുന്ന പോളിസി ഉടമയ്‌ക്ക് മെച്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കുന്നു. കാലാവധിയിൽ ഉയർന്ന വരുമാനം നേടാനായി ബോണസുകളും ലഭ്യമാക്കും. പാർട്ടിസിപ്പേറ്ററി വിഭാഗത്തിലുള്ള പോളിസി ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് എൽഐസിയുടെ ലാഭത്തിന്റെ ഒരു ഭാഗം ലഭിക്കും.
പോളിസിയിൽ ചുരുങ്ങിയ അഷ്വേഡ് തുക രണ്ട് ലക്ഷം രൂപയാണ്, ഉയർന്ന പരിധിയില്ല. തിരഞ്ഞെടുക്കുന്ന അഷ്വേഡ് തുകയും പോളിസി കാലാവധിയും നിക്ഷേപകന്റെ പ്രായവും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാനിക്കുക. നികുതി ആനുകൂല്യങ്ങളും ഉടമയ്‌ക്ക് ലഭിക്കും. ആവശ്യമെങ്കിൽ പോളിസി ഉടമകൾക്ക് ലോൺ സൗകര്യവും ഉപയോഗപ്പെടുത്താവുന്നതാണ്. കാലാവധിയ്‌ക്കുള്ളിൽ ഉടമ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് എൽഐസി പരിരരക്ഷ ലഭിക്കും. വാർഷിക പ്രമീയത്തിന്റെ ഏഴ് മടങ്ങ് തുകയോ സം അഷ്വേഡ് തുകയോ ആകും കുടുംബത്തിന് നൽകുക. 10,13,16 എന്നീ മൂന്ന് പ്രീമിയം അടവ് കാലാവധി എൽഐസി ജീവൻ ലാഭ് പോളിസിയിൽ ഉണ്ട്. അടവ് പൂർത്തിയാക്കുന്നവർക്ക് 15,21,25 വർഷങ്ങളിൽ തുക പിൻവലിക്കാം.
പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി എട്ട് വയസാണ്. 15 വർഷ പോളിസിയിൽ ചേരുന്ന ആൾ 59 വയസിനുള്ളിൽ പദ്ധതിയിൽ ചേരേണ്ടതാണ്. 21 വർഷ പോളിസിയിൽ 54 വയസിനും 25 വർഷ പോളിസിയിൽ 50 വയസിലും ചേരണം. പോളിസി കാലാവധി അനുസരിച്ച് പ്രിമീയം അടവ് കാലായളവിലും വ്യത്യാസമുണ്ട്. 15 വർഷ പോളിസിയിൽ ചേരുന്നയാൾ പച്ച് വർഷം പ്രമീയം തുക അടയ്‌ക്കണം. 21 വർഷ പോളിസിയിൽ 15 വർഷവും 25 വർഷ പോളിസിയിൽ 16 വർഷവുമാണ് പ്രിമീയം.
















Comments