മുടി വളരാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഇടതൂർന്ന് തഴച്ചു വളരുന്ന മുടിയിഴകൾ ഏവരുടെയും സ്വപ്നമാണ്. എന്നാൽ മുടി കൊഴിയുന്നു എന്നാണ് പലരുടെയും ആശങ്ക. മുടി വളരുന്നതിനായി ഏറ്റവും ലളിതമായി ചെയ്യേണ്ടത് വ്യത്തിയ്ക്ക് ചീകി സൂക്ഷിക്കുക എന്നതാണ്. എന്നാൽ മുടി എത്ര തവണ, എങ്ങനെ ചീകണം എന്ന കാര്യത്തിൽ ഇന്നും പലർക്കും വ്യക്തമായ ധാരണയില്ല.
ശരിയായ രീതിയിൽ മുടി ചീകാതിരുന്നാൽ…
മുടി ചീകുന്നതോടെ ശിരോചർമ്മത്തിലൂടെയുള്ള രക്ത പ്രവാഹം വർദ്ധിക്കുന്നു. ഇത് മുടി വളരാൻ വളരെയധികം സഹായകമാണ്. മുടിയുടെ വേരുകളിലേക്ക് ഓക്സിജൻ എത്തുന്നത് രക്തപ്രവാഹത്തിലൂടെയാണ്. മുടി കൊഴിയാതിരിയ്ക്കുന്നതിനും വളരുന്നതിനും ഇത് ഗുണകരമാണ്. എന്നാൽ ശരിയായ രീതിയിൽ മുടി ചീകാത്ത പക്ഷം ഗുണത്തിന് പകരം ദോഷമായിരിക്കും ഉണ്ടാകുക എന്നതാണ് വാസ്തവം.
മുടി കൂടുതൽ തവണ ചീകുകയാണെങ്കിൽ ഇത് നന്നായിരിക്കുമെന്നാണ് പലരുടെയും ധാരണ. നൂറ് തവണ ചീകിയാൽ അത്ര നല്ലതെന്ന് കരുതുന്നവരും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പുറത്ത് വിട്ട ഡാറ്റ പ്രകാരം ഇത്തരത്തിൽ മുടി അധിക തവണ ചീകേണ്ടതില്ലെന്ന് പറയുന്നു. കൂടതൽ തവണ മുടി ചീകുന്നത് മുടി കൂടുതൽ കൊഴിയുന്നതിന് കാരണമാകുന്നു. ദിവസവും മൂന്നോ നാലോ തവണയിൽ കൂടുതൽ മുടി ചീകേണ്ടതില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ചീകുന്ന രീതി…
മുടി ചീകുന്ന രീതിയും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ആദ്യം മുടിയിഴകൾ കോതി ജട മുഴുവൻ വിരലുകൾ ഉപയോഗിച്ച് പതിയെ തീർത്തതിന് ശേഷം മാത്രം മുടി ചീകുക. ജടയുള്ള മുടിയിൽ ചീകിയാൽ മുടി കൊഴിച്ചിൽ വർദ്ധിക്കും. മുടി ചീകുമ്പോൾ പൊട്ടിപ്പോകുന്നതിനുള്ള സാദ്ധ്യതയും വളരെ വലുതാണ്.
ഇതിനായി ആദ്യം മുടി രണ്ടായി വകഞ്ഞെടുക്കുക. പിന്നീട് പകുതി ഭാഗത്ത് നിന്ന് താഴേക്ക് മെല്ലെ ചീകുക. പിന്നീട് ഇതിന് മുകളിൽ നിന്നും താഴേക്ക് ചീകുക. ഇതേ രീതിയിൽ താഴെ നിന്നും മുകൾ വരെ ചീകിയെടുക്കാവുന്നതാണ്. ജട മുഴുവൻ നീക്കം ചെയ്തതിന് ശേഷം മുകളിൽ നിന്ന് താഴേക്ക് ചീകുക. മുടി ചീകുന്നതിനായി പല്ലകലമുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. തല മുന്നിലേക്ക് കുനിച്ച് പിടിച്ച് മുടി ചീകുന്നത് കൊഴിച്ചിൽ കുറയാനും വളരുന്നതിനും സഹായകമാണ്.
Comments