ന്യൂഡൽഹി: കോൺഗ്രസിന് പ്രധാനമന്ത്രിയാകാനോ അധികാരത്തിനോ ഒന്നും താത്പ്പര്യമില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗളൂരുവിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗത്തിലാണ് മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ പ്രതിപക്ഷ പാർട്ടികൾക്കിടയിലുള്ളത് പ്രത്യയശാസ്ത്രപരമായ തർക്കങ്ങളല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. യോഗത്തിൽ എല്ലാ പാർട്ടികളെയും സ്വാഗതം ചെയ്യുന്നവെന്നും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉപേക്ഷിച്ച് ബിജെപിയെ നേരിടണമെന്നും ഖാർഗെ അഭ്യർത്ഥിച്ചു.
26 പാർട്ടികൾ യോഗത്തിൽ എത്തിയെന്നും, 11 സംസ്ഥാനങ്ങളിലെ സർക്കാരാ അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഒറ്റയ്‌ക്ക് 303 സീറ്റുകൾ കിട്ടിയിട്ടില്ല. സഖ്യത്തിലൂടെയാണ് ബിജെപി അധികാരത്തിൽ എത്തിയത്. ഇപ്പോൾ ബിജെപി പഴയ സഖ്യകക്ഷികളുമായി ഒത്തുകളിക്കാൻ സംസ്ഥാനങ്ങൾ തോറും ഓടുകയാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുകയാണെന്നും നിയമനടപടികളിൽ കുടുക്കുകയാണെന്നും ഖാർഗ പറഞ്ഞു. എംപിമാരെ സസ്പെൻഡ് ചെയ്യാൻ ഭരണഘടന ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനോട് അനുബന്ധിച്ച് പ്രതിപക്ഷ ഐക്യത്തിന് പുതിയ പേരും യോഗത്തിൽ തീരുമാനമായി. ഐഎൻഡിഐഎ എന്നാണ് പുതിയ പേര്. യോഗത്തിന്റെ ഉദ്ദേശ്യം അധികാരമല്ലെന്നായിരുന്നു ഖാർഗെയുടെ പ്രസ്താവന. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ തന്ത്രങ്ങൾ ആവിഷ്‌കരിക്കാനാണ് 26 പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്നത്. എന്നാൽ പ്രതിപക്ഷത്തിന്റെ സീറ്റ് വിഭജനമടക്കുള്ള കാര്യങ്ങളൊന്നും ഈ യോഗത്തിലും ചർച്ചയായില്ല. അടുത്ത യോഗം മുംബൈയിൽ നടക്കുമെന്ന് അറിയിച്ചെങ്കിലും ഇതിന്റെ തീയതി അറിയിച്ചില്ല.
















Comments