വയനാട്: കൽപ്പറ്റ ധനകോടി ചിട്ടി തട്ടിപ്പ് കേസിൽ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. നിലവിലുള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. 18 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വിവിധ ജില്ലകളിലായുള്ള 104 കേസുകൾ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കേസിന്റെ നടപടികൾ നടക്കുന്നതിനിടെ മൂന്ന് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കിയിരുന്നു.ബത്തേരി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ധനകോടി ചിട്ടി ചുരുങ്ങിയ കാലം കൊണ്ടാണ് സാമ്പത്തികമായി വളർന്നത്. ജനവിശ്വാസം നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കൊറോണയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടാൻ തുടങ്ങുകയും പിന്നീട് സാമ്പത്തിക ക്രമക്കേടിലേക്ക് വഴിമാറുകയുമായിരുന്നു.
22 ബ്രാഞ്ചുകൾ ഉണ്ടായിരുന്ന ധനകോടി ചിട്ടിയിൽ നിന്ന് ആയിരകണക്കിന് നിക്ഷേപകർക്കാണ് പണം ലഭിക്കാനുള്ളത്. നിലവിൽ നടത്തിയ അന്വേഷണത്തിൽ 18 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. കേസിലെ മൂന്ന് പ്രതികളും ഇപ്പോൾ ജയിലിലാണ്.
















Comments