ജയ്പൂർ: ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജോഥ്പൂരിലെ രാംനഗർ ഗ്രാമത്തിലെ ഒരു കുടിലിലാണ് ദാരുണമായ സംഭവം. മരിച്ചവരിൽ ആറ് മാസം പ്രായമായ കുട്ടിയുമുണ്ട്. വീടിന് മുന്നിലാണ് കുഞ്ഞിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവം പ്രതികാരക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തിൽ കേസെടുത്ത് അന്വഷണം ആരംഭിച്ചതായി രാജസ്ഥാൻ പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കീഴിൽ സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നെന്ന് ബിജെപി വിമർശിച്ചു. സർക്കാരിന് ഭരണം നിലനിർത്തുന്നതിൽ മാത്രമാണ് ശ്രദ്ധയെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് കുറ്റപ്പെടുത്തി.
















Comments