ഇന്ത്യൻ സൂപ്പർ ലീഗ് 2023-2024 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അർജന്റൈൻ സൂപ്പർ താരത്തെ നോട്ടം വെച്ചതായി സൂചന. ഒരു സെൻട്രൽ സ്ട്രൈക്കറിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സൂചന.
അർജന്റൈൻ സെന്റർ ഫോർവേഡ് ആയ പാബ്ലൊ എസെക്കിയേൽ വെഗെത്തിയെയാണ്് കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാൻ നോക്കുന്നതെന്നാണ് റിപ്പോർട്ട്. 34 കാരനായ പാബ്ലൊ എസെക്കിയേൽ വെഗെത്തി നിലവിൽ അർജന്റൈൻ ഒന്നാം ഡിവിഷൻ ക്ലബ്ബായ അത്ലറ്റികോ ബെൽഗ്രാനൊയിന്റെ താരമാണ്.
അത്ലറ്റികോ ബെൽഗ്രാനൊയുമായുള്ള താരത്തിന്റെ കരാർ 2024 ഡിസംബർ 31 ന അവസാനിക്കും. ഈ പശ്ചാത്തലത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇദ്ദേഹത്തെ സ്വന്തമാക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ്.
2019 മുതൽ ബെൽഗ്രാനൊയുടെ കളിക്കാരനായ പാബ്ലൊ ഏറ്റവും കൂടുതൽ കളിച്ചതും ക്ലബ് അത്ലറ്റികോ ബെൽഗാനൊയ്ക്കു വേണ്ടിയാണ്. 120 മത്സരങ്ങളിൽ ക്ലബ് അത്ലറ്റിക്കൊ ബെൽഗാനൊയ്ക്കു വേണ്ടി കളിച്ച താരം 63 ഗോൾ നേടി , അഞ്ച് ഗോളിന് അസിസ്റ്റ് ചെയ്തു. ക്ലബ് കരിയറിൽ 240 മത്സരങ്ങളിൽ നിന്നായി 98ഗോളും 12 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.
അതേസമയം കൊമ്പൻമാരുടെ വിദേശതാരം ജോഷ്വ സൊറ്റിരിയോയ്ക്ക് പരിശീലനത്തിനിടെ പരിക്കുപറ്റിയതിനെ തുടർന്ന് ഈ സീസൺ നഷ്ടമാകും. കൊച്ചിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രീ സീസൺ ക്യാമ്പിനിടെയാണ് താരത്തിന് പരിക്കേറ്റത്.
Comments