ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പണികൾ ഘട്ടം ഘട്ടമായി പൂർത്തികരിക്കുകയാണ്. രാജ്യത്തെ ജനങ്ങൾക്കായി എത്രയും വേഗം ക്ഷേത്രദർശനം സാധ്യമാകും വിധത്തിലാണ് നിർമ്മാണ ജോലികൾ നടക്കുന്നത്. ഈ വർഷം ഡിസംബറിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ജനുവരിയിൽ ശ്രീകോവിലിൽ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിക്കും. നേരത്തെ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരുന്ന ചിത്രങ്ങൾ വെെറലായിരുന്നു. ഇപ്പോഴിതാ അയോദ്ധ്യ രാമക്ഷത്രത്തിന്റെ ഏറ്റവും പുതിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ഇതിൽ തൂൺ നിർമിക്കുന്നതായാണ് കാണിക്കുന്നത്. തൂണുകളും കമാനങ്ങളും സ്ഥാപിക്കുകയും ഇതിൽ സങ്കീർണ്ണമായ കൊത്തുപണികൾ നടക്കുകയുമാണ് ഇപ്പോൾ. മൂന്ന് നിലകളിലായാണ് രാമക്ഷേത്രം നിർമ്മിക്കുന്നത്.
ഏകദേശം 161 അടി ഉയരമുള്ള ക്ഷേത്രത്തിന് 360 തൂണുകളാണ് ഉള്ളത്. രാമക്ഷേത്രത്തിന്റെ ആദ്യഘട്ടത്തിൽ 167 തൂണുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ ഈ തൂണുകളിൽ വിഗ്രഹങ്ങൾ കൊത്തിവയ്‌ക്കുകയാണ്. പിങ്ക് നിറത്തിലുള്ള മണൽക്കല്ലുകൾ കൊണ്ടാണ് ഈ തൂണുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ തൂണുകളിൽ ദേവവിഗ്രഹങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഹനുമാൻ, വാനര സൈന്യം, ശിവൻ എന്നീ ദേവൻമാരുടെ വിഗ്രഹങ്ങളുമുണ്ട്. രാമക്ഷേത്രത്തലേക്ക് കയറാനുള്ള ചവിട്ടു പടികളും ചിത്രങ്ങളിലുണ്ട്. അയോദ്ധ്യയിൽ കോടിക്കണക്കിന് രാമഭക്തരുടെ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.
















Comments