‘പരദേവതയെ തൊഴുത് വണങ്ങി’; കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി എം.ടി; ചിത്രങ്ങൾ ശ്രദ്ധനേടുന്നു

Published by
Janam Web Desk

മലയാളികൾക്ക് കഥയുടെ സർഗ വസന്തം സമ്മാനിച്ച എഴുത്തുകാരനാണ് എം.ടി വാസുദേവൻ നായർ. കഥാകാരനായും തിരക്കഥാകൃത്തായും സംവിധായകനുമായെല്ലാം മലയാളി മനസ്സുകളുടെ മനം കവർന്ന എംടി തന്റെ 90-ാം പിറന്നാൾ ആ​ഘോഷിക്കുകയാണ്. നവതിയുടെ നിറവിൽ നിൽക്കുന്ന എം.ടി വാസുദേവൻ നായർ തന്റെ കുടുംബ ക്ഷേത്രത്തിൽ തൊഴുത് വണങ്ങുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

തന്റെ കുടുംബ ക്ഷേത്രമായ കൊടിക്കുന്ന് കാവ് ഭഗവതി ക്ഷേത്രത്തിലാണ് ഭാര്യ കലാമണ്ഡലം സരസ്വതിയ്‌ക്കൊപ്പം എം.ടി വാസുദേവൻ നായർ ദർശനം നടത്തിയത്. നവതി ആഘോഷത്തിന് മുന്നോടിയായായിരുന്നു ദർശനം നടത്തിയത്. ഈ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിറ കണ്ണുകളോടെയും കൂപ്പു കൈകളോടെയും ദേവിക്ക് മുന്നിൽ തൊഴുത് വണങ്ങുന്ന ചിത്രം മലയാളികളുടെ ഹൃദയത്തെ സ്പർശിക്കുകയാണ്.

പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്തുള്ള പള്ളിപ്പുറം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കൊടിക്കുന്ന് കാവ് ഭഗവതി ക്ഷേത്രം. ഏഴ് ചൊവ്വാഴ്‌ച കൊടിക്കുന്നേൽ അമ്മയെ തൊഴുത് പ്രാർത്ഥിച്ചാൽ ഏത് കാര്യവും നടക്കുമെന്നാണ് വിശ്വാസം. സർവ്വ മംഗള കാരിണിയായി കൊടിക്കുന്ന് കാവ് ഭഗവതി ഒരു നാടിനെ കാത്തരുളുന്നു. കൊടി എന്ന കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതിൽ‌ നിന്നാണത്രേ കൊടിക്കുന്ന് എന്ന പേരുണ്ടായത്.

 

Share
Leave a Comment