ഭഗവാൻ ശ്രീപരമേശ്വരനും ജപിച്ചുകൊണ്ടിരിക്കുന്ന മന്ത്രമാണ് രാമമന്ത്രം.. ഒരിക്കൽ മഹാദേവൻ ഒറ്റയ്‌ക്കിരുന്ന് എന്തോ ജപിച്ചു കൊണ്ടിരിക്കുന്നതായി കണ്ടാൽ ലോകമാതാവ് ശ്രീപാർവ്വതി കാര്യം തിരക്കി. ആരുടെ മന്ത്രമാണ് അങ്ങ് ജപിച്ചു കൊണ്ടിരിക്കുന്നത്.?സദാശിവ മന്ത്രത്തെക്കാൾ വലിയ മന്ത്രം ഉണ്ടോ..
മഹത്തായ പല മന്ത്രങ്ങളും ഉണ്ടെന്ന് കൈലാസനാഥൻ ദേവിയോട് വ്യക്തമാക്കി. ഇപ്പോൾ ജപിച്ചുകൊണ്ടിരുന്നത് രാമ മന്ത്രമാണ്. നമ്മുടെ മകൻ ശ്രീ ഹനുമാൻ സദാ ജപിച്ചുകൊണ്ടിരിക്കുന്നത് ഈ മന്ത്രമാണ്. രാമ മന്ത്രത്തെക്കുറിച്ചും ശ്രീരാമതത്വത്തേക്കുറിച്ചും രാമകഥകളെക്കുറിച്ചും എല്ലാം കൂടുതൽ പറഞ്ഞുതരണമെന്ന് ദേവി ആവശ്യപ്പെട്ടു.
രമിപ്പിക്കുന്നവനാണ് രാമൻ. സംസ്കൃതത്തിൽ “രാമഃ” എന്നാണ് പറയുക എന്നെയും ശ്രീ മഹാവിഷ്ണുവിനെയും രാധാദേവിയെയും ഒരുമിച്ചു സങ്കല്പിക്കുന്ന ഒരു മന്ത്രമാണിത്. ഗോലോകത്തിൽ വസിക്കുന്ന രാധാമാതാവ് മൂല പ്രകൃതി തന്നെയാണ് എന്ന് കൃഷ്ണന്റെ കുലഗുരുവായ ഗർഗ മഹർഷിയെ പോലുള്ളവർ പറയുന്നു. ആരാധയേയും മാധവനെയും ഒരുമിച്ചു വിളിക്കാൻ രണ്ടു പേരുകളുടെയും ആദ്യ അക്ഷരങ്ങൾ ചേർത്ത് ജപിക്കുന്നതിലൂടെ സാധ്യമാവും. അതാണ് രാമമന്ത്രം. രാധേശ്യാമ എന്നതിനും ഈ മന്ത്രം മതി.
“ഓം നമോ നാരായണായഃ” എന്ന മന്ത്രത്തിലെ സത്തായ ഒരക്ഷരമാണ് “രാ”. നാരായണായയിൽ രാ ഇല്ലെങ്കിൽ “നഅയനായ” എന്നാകും. ചലനമില്ലാത്ത അവസ്ഥ എന്നർത്ഥം.
“ഓം നമഃശ്ശിവായ” എന്ന മന്ത്രത്തിൽ “മ” ഇല്ലെങ്കിൽ “നശിവായ” എന്നാകും. ശിവമില്ലാതാകട്ടെ മംഗളം ഇല്ലാതെ ആകട്ടെ എന്നർത്ഥം. ആ രണ്ട് അക്ഷരങ്ങളും ചേർത്താണ് രാമമന്ത്രം തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ ശൈവ- വൈഷ്ണ തേജസ്സുകൾ ഉൾക്കൊള്ളുന്നതാണ് രാമമന്ത്രം. പണ്ട് പാലാഴിമഥനക്കാലത്ത് ഞാൻ ലോക നന്മയ്‌ക്കായി കാളകൂടവിഷം കഴിച്ചത് ദേവിക്ക് അറിയാമല്ലോ. അന്ന് ആ കാളകൂടത്തെ നിർവീര്യമാക്കി മൃത്യുഞ്ജയനെ നേടാനായി അവിടെ ഉണ്ടായിരുന്ന മഹർഷിവര്യന്മാർ രാമ നാമം ജപിച്ചിട്ടുണ്ട്. ശ്രീ മഹാദേവൻ വിശദീകരിച്ചപ്പോൾ ശ്രീ പാർവ്വതീ ദേവിക്ക് ആ ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞുവന്നു..
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments