ബെംഗളൂരു: രാഷ്‌ട്രീയ പ്രവർത്തകരിലെ ധനികനായ എംഎൽഎമാരുടെ പട്ടികയിൽ കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ ഒന്നാമത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് എന്ന ഒരു സ്വതന്ത്രൃ എജൻസി നടത്തിയ പരിശോധനയിലാണ് ശിവകുമാർ ഒന്നാമത് എത്തിയത്. ഡികെ ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഏറ്റവും ദരിദ്രനായ എംഎൽഎ പശ്ചിമബംഗാളിൽ നിന്നുള്ള നിർമ്മൽ കുമാർ ധാരയാണ്. ബിജെപി നേതാവാണ് അദ്ദേഹം. 1,700-ാണ് ഇദ്ദേഹത്തിന് ആസ്തിയെന്നാണ് റിപ്പോർട്ട്.
എന്നാൽ താൻ താൻ ഏറ്റവും ധനികനോ ദരിദ്രനോ അല്ലെന്നാണ് ശിവകുമാർ പറഞ്ഞത്. വളരെക്കാലമെടുത്ത് താൻ സമ്പാദിച്ച സ്വത്താണ് ഇതെല്ലാം എന്റെ പണം ഒരു വ്യക്തിയുടെ മാത്രം പേരിലുള്ളതാണെന്നും. ഞാൻ അത് അങ്ങനെ തന്നെ സൂക്ഷിച്ചതിനാലാണ്, ഞാൻ ഏറ്റവും ധനികനുമല്ല, ദരിദ്രനുമല്ല എന്നായിരുന്നു ശിവകുമാറിന്റെ മറുപടി. പട്ടികയിലെ ആദ്യ പത്തുപേരിൽ നാല് പേരും കോൺഗ്രസ് അംഗങ്ങളാണ്. രാജ്യത്തെ ഏറ്റവും സമ്പന്നരായ എംഎൽഎമാർ കർണാടകയിൽ നിന്നുള്ളവരാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് അരുണാചൽ പ്രദേശാണ്. 59 എംഎൽഎമാരിൽ 4 പേരും സമ്പന്നരാണ്.
ശിവകുമാറിനെപ്പോലുള്ളവർ ബിസിനസുകാരാണ്, അതിൽ എന്താണ് തെറ്റ് എന്നാണ് കോൺഗ്രസിലെ റിസ്വാൻ അർഷാദ് എംഎൽഎയുടെ വാദം. റിസ്വാന്റെ വാദത്തിനെതിരെ മുതിർന്ന ബിജെപി നേതാവ് സുരേഷ് കുമാർ രംഗത്തുവന്നു. കോൺഗ്രസിന് സമ്പന്നരെയാണ് ഇഷ്ടമെന്ന് സുരേഷ് കുമാർ പറഞ്ഞു. ഒഡീഷയിൽ നിന്നുള്ള ഒരു സ്വതന്ത്ര എംഎൽഎയായ മകരന്ദ മുദുലിക്ക് 15,000 രൂപയും പഞ്ചാബിൽ നിന്നുള്ള ആം ആദ്മി പാർട്ടിയുടെ നരീന്ദർ പാൽ സിംഗ് സാവ്‌നയുടെ ആസ്തി 18,370 ആണ്.
















Comments