ന്യൂഡൽഹി; ബൈക്ക് യാത്രക്കിടെ ചൈനീസ് മാഞ്ച കഴുത്തിൽ കുരുങ്ങി ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഗുരുഹർകിഷൻ നഗറിലാണ് സംഭവം. കുടുംബത്തോടൊപ്പം ബൈക്കിൽ പോയിരുന്ന ഏഴ് വയസുകാരി ബൈക്കിന്റെ ടാങ്കിലായിരുന്നു ഇരുന്നത്. ഇതിനിടെ പൊടുന്നനെ ചൈനീസ് മാഞ്ച കുട്ടിയുടെ കഴുത്തിൽ കുരുങ്ങി മുറിവേൽക്കുകയായിരുന്നു.
കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പട്ടം പറത്തുന്നതിനായി ഉപയോഗിക്കുന്ന ചില്ല് പൊതിഞ്ഞ ചൈനീസ് നിർമ്മിത പ്ലാസ്റ്റിക് നൂലാണ് ചൈനീസ് മാഞ്ച. ചൈനീസ് മാഞ്ച വിൽക്കുന്നതും ഉപയോഗിക്കുന്നതും വിലക്കിക്കൊണ്ട് 2017ൽ ഡൽഹി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു
ചില്ലു പൊതിഞ്ഞ നൂലുകൾ ഉപയോഗിച്ച് പട്ടം പറത്തുന്നതാണ് നഗരവാസികളുടെ ജീവനു ഭീഷണിയാകുന്നത്. അഞ്ചിലേറെ പേർ നൂല് കഴുത്തിൽ കുടുങ്ങി മരിച്ചിരുന്നു. ഇതുമൂലം ഉണ്ടാകുന്ന മുറിവുകൾ കത്തികെണ്ടേൽക്കുന്നതിന് സമാനമാണ്.
Comments