പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ അൗൺമെന്റ് വീഡിയോ വൈറലായി. പ്രോജക്ട് കെ എന്ന് താത്കാലികമായി അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ പേര് ‘കൽക്കി 2898 എഡി’ എന്നാണ്. ഒന്നേകാൽ മിനിട്ടുള്ള ഗ്ലിംപ്‌സ് വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ട്രെന്റിംഗിലായത്.
ഭാവിയിൽ നടക്കുന്ന കഥയാണെന്ന സൂചനയാണ് ഗ്ലിംപ്സ് വീഡിയോ നൽകുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്താണ് നിർമ്മിക്കുന്നത്. പ്രഭാസ് സൂപ്പർ ഹീറോയായി എത്തുന്ന ചിത്രത്തിൽ കമൽ ഹാസൻ, ദിഷാ പഠാനി തമിഴ് താരം പശുപതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Yada Yada hi Dharmasya 🚩
PURE GOOSEBUMPS 🔥🔥#Prabhas #ProjectK #Kalki2898AD#Kalki #ProjectKGlimpseEvery One Have a Look Into This 👇pic.twitter.com/kxKEWwy6Sj
— 𝚅 𝚒 𝚘 𝚕 𝚎 𝚗 𝚝 (@Vattimallavish) July 21, 2023
“>
നേരത്തെ പുറത്തിറങ്ങിയ പ്രഭാസിന്റെയും ദീപികയുടെയും ക്യാരക്ടർ പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രം 2020 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയായ ‘കൽക്കി 2898’ 2024 ജനുവരി 12ന് തിയേറ്ററുകളിലെത്തും.
Comments