ശ്രീ ഗണേശ മാതാവായ സാക്ഷാൽ ഉമാദേവിക്ക് ശ്രീരാമതത്വം അറിയാൻ ആകാംക്ഷ. ദേവി തന്റെ കാന്തനോട് ചോദിച്ചു, “കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ ശ്രീരാമദേവതത്വം ഉപദേശിച്ചീടേണം”.
ശ്രീരാമതത്വം അറിയാൻ ആഗ്രഹമുണ്ടായത് തന്നെ മഹാഭാഗ്യം. ആരും ഇതുവരെ അതൊന്നും ചോദിച്ചിട്ടില്ല. ഞാൻ പറഞ്ഞിട്ടുമില്ല. ദേവിയുടെ ജിഞ്ജാസക്കനുസരിച്ച് രാമതത്വം പറയാൻ എനിക്ക് സന്തോഷമേയുള്ളൂ. സർവ്വജ്ഞനായ ഭഗവാൻ വ്യക്തമാക്കി.
അത്യന്തം രഹസ്യമായ കാര്യമായതുകൊണ്ട് തന്നെ ഇവ എല്ലാവർക്കും പറഞ്ഞു കൊടുക്കാവുന്നതല്ല. എന്നാൽ ഏറെ ഭക്തിയും ജിജ്ഞാസയും ഉള്ള ദേവിയെപ്പോലെ ഉള്ളവർ ചോദിച്ചിട്ട് പറഞ്ഞില്ലെങ്കിലും തെറ്റ്.
സംഖ്യാശാസ്ത്രം പറയും പോലെ പുരുഷൻ, പ്രകൃതി എന്ന് രണ്ടായി തിരിച്ചാൽ ആ പരമപുരുഷൻ തന്നെ ശ്രീരാമൻ. സീതാദേവി സാക്ഷാൽ പ്രകൃതിയും. പണ്ട് ശ്രീരാമചന്ദ്രനും പ്രകൃതീശ്വരിയായ സീതയും ചേർന്ന് ഹനുമാൻ സ്വാമിക്ക് പറഞ്ഞുകൊടുത്ത കാര്യങ്ങൾ കുറെയൊക്കെ ഞാനും അറിഞ്ഞിരിക്കുന്നു. ശ്രീരാമ നിയോഗത്താൽ ഉത്തമ ഭക്തനായ ശ്രീ ഹനുമാന് സീതാദേവി രാമതത്വം പകർന്നു നൽകി. അത് ഞാൻ ദേവിക്ക് പറഞ്ഞുതരാം.
അന്ന് സീതാദേവി പറഞ്ഞു ശ്രീരാമദേവന്റെ സാന്നിധ്യം കൊണ്ട് മൂല്യപ്രകൃതിയായ ഞാൻ തന്നെയാണ് പ്രപഞ്ചസൃഷ്ടി നടത്തിയത്..
ഭഗവത് സാന്നിധ്യം കൊണ്ട് സൃഷ്ടമായതെല്ലാം തിരിച്ചു ഭഗവാനിലേക്ക് ഏൽപ്പിക്കുകയാണ് കർത്തവ്യം എന്ന് ഭൂമിപുത്രി സീത വ്യക്തമാക്കി അതായിരിക്കണം ഒരു ഭക്തന്റെ, സാൻമാർഗിയുടെ ജീവിതലക്ഷ്യം.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments