2022-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അദ്ധ്യക്ഷനായ സമിതിയാണ് പുരസ്‌കാരങ്ങൾ തീരുമാനിച്ചത്. 154 സിനിമകൾ പരിഗണിച്ച ജൂറി, 44 സിനിമകളെയാണ് അവസാന റൗണ്ടിൽ പരിഗണിച്ചത്. രണ്ട് ഘട്ടമായാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 19 സിനിമകൾ പുതുമുഖ സംവിധായകരുടേതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
മികച്ച നടൻ-മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ ജെയിംസ് എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടിയ്‌ക്ക് പുരസ്‌കാരം. മികച്ച നടനാകാൻ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിൽ വമ്പൻ മത്സരമാണ് ആദ്യഘട്ടം മുതൽക്കേ കാഴ്ചവെച്ചത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കുഞ്ചാക്കോ ബോബൻ പരിഗണിക്കപ്പെട്ടിരുന്നത്. പാലേരി മാണിക്യം എന്ന ചിത്രത്തിലെ ഇരട്ട വേഷത്തിനായിരുന്നു നേരത്തെ മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. 7 തവണ മമ്മൂട്ടിക്ക് മികച്ച നടനടക്കമുളള സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2002-ലാണ് അവസാനമായി മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്) ,മികച്ച ചിത്രം – നൻപകൽ നേരത്ത് മയക്കം (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി).
മികച്ച നടി- വിൻസി അലോഷ്യസ്. രേഖ എന്ന ചിത്രത്തിനാണ് അവാർഡ്. കടുത്ത മത്സരത്തിനൊടുവിലാണ് വിൻസി പുരസ്‌കാരം സ്വന്തമാക്കിയത്. വിൻസി അലോഷ്യസും ദർശന രാജേന്ദ്രനും ദിവ്യപ്രഭയും തമ്മിൽ കടുത്ത മത്സരമാണ് നേരിട്ടത്. ജയ ജയ ജയ ജയഹേയിലെ പ്രകടനം ദർശനയ്‌ക്കും അറിയിപ്പിലെ വേഷം ദിവ്യപ്രഭയ്‌ക്കും സാധ്യത ഉയർത്തിയിരുന്നു.
മികച്ച ഛായാഗ്രഹണം- മനേഷ് മാധവൻ, ചന്ദ്രു ശെൽവരാജ്, മികച്ച കഥാകൃത്ത്-കമൽ കെഎം (പട), മികച്ച ബാലതാരം -തന്മയ (പെൺ, വഴക്ക്), മികച്ച ബാലതാരം(ആൺ)- മാസ്റ്റർ ഡാവിഞ്ചി ( പല്ലൂട്ടി 90സ് കിഡ്‌സ്). അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം രണ്ട് പേർക്ക്. കുഞ്ചാക്കോ ബോബൻ ( ന്നാ താൻ കേസ് കൊട്),അലൻസിയർ ലോപ്പസ് ( അപ്പൻ), മികച്ച സ്വഭാവ നടി- ദേവീ വർമ്മ ( സൗദി വെള്ളക്ക),മികച്ച സ്വഭാവ നടൻ- പിപി കുഞ്ഞിക്കൃഷ്ണൻ ( ന്നാ താൻ കേസ് കൊട്).
മികച്ച ചലച്ചിത്ര ഗ്രന്ഥം- സിനിമയുടെ ഭാവനാ ദേശങ്ങൾ, പ്രത്യേക ജൂറി പുരസ്‌കാരം- സംവിധാനം- ബിശ്വജിത്ത് എസ്, രാരീഷ് . ഇടവരമ്പ്, വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന ചിത്രങ്ങൾക്കാണ് ഇരുവർക്കും പ്രത്യേകജൂറി പുരസ്‌കാരം. പല്ലൂട്ടി 90സ് കിഡ്‌സ് എന്ന ചിത്രത്തെ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകനുളള പുരസ്‌കാരം ഷാഹി കബീറിനാണ്. ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ജനപ്രിയചിത്രത്തിനുള്ള അവാർഡ് ന്നാ താൻ കേസ് കൊട് എന്ന ചിത്രം സ്വന്തമാക്കി. മികച്ച നൃത്തസംവിധാനത്തിന് തല്ലുമാലയ്‌ക്ക് വേണ്ടി ഷോബി പോൾ രാജ് കരസ്ഥമാക്കി. പൗളി വിൽസണ് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുളള പുരസ്‌ക്കാരം ( ചിത്രം;സൗദി വെള്ളക്ക),ഷോബി തിലകൻ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുളള പുരസ്‌കാരം സ്വന്തമാക്കി. 19-ാം നൂറ്റാണ്ടിനുവേണ്ടിയാണ് ഷോബി തിലകൻ അവാർഡ് സ്വന്തമാക്കിയത്.
മികച്ച വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക), മികച്ച മേക്കപ്പ്- റോണക്‌സ് സേവ്യർ ( ഭീഷ്മപർവ്വം),മികച്ച ശബ്ദരൂപകൽപന- അജയൻ അടാട്ട് ( ഇലവീഴാ പൂഞ്ചിറ), മികച്ച ശബ്ദ മിശ്രണം- വിപിൻ നായർ ( ന്നാ താൻ കേസ് കൊട്), മികച്ച ഗായിക-മൃദുലാ വാര്യർ (19-ാം നൂറ്റാണ്ട്), മികച്ച ചിത്ര സംയോജകൻ- നിഷാദ് യൂസഫ് ( തല്ലുമാല), മികച്ച പിന്നണി ഗായകൻ- കപിൽ കബിലൻ ( പല്ലൂട്ടി 90സ് കിഡ്‌സ്), മികച്ച സംഗീതസംവിധായകൻ- എം ജയചന്ദ്രൻ-( 19-ാം നൂറ്റാണ്ട്, ആയിഷ), മികച്ച ഗാനരചയിതാവ്-റഫീഖ് അഹമ്മദ്, മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ)- രാജേഷ് കുമാർ ആർ ( ഒരു തെക്കൻ തല്ലുകേസ്),മികച്ച തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്),
















Comments