സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 03:36 pm IST
Facebook
Twitter
WhatsAppTelegram

2022-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അദ്ധ്യക്ഷനായ സമിതിയാണ് പുരസ്‌കാരങ്ങൾ തീരുമാനിച്ചത്. 154 സിനിമകൾ പരിഗണിച്ച ജൂറി, 44 സിനിമകളെയാണ് അവസാന റൗണ്ടിൽ പരിഗണിച്ചത്. രണ്ട് ഘട്ടമായാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 19 സിനിമകൾ പുതുമുഖ സംവിധായകരുടേതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

മികച്ച നടൻ-മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ ജെയിംസ് എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടിയ്‌ക്ക് പുരസ്‌കാരം. മികച്ച നടനാകാൻ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിൽ വമ്പൻ മത്സരമാണ് ആദ്യഘട്ടം മുതൽക്കേ കാഴ്ചവെച്ചത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കുഞ്ചാക്കോ ബോബൻ പരിഗണിക്കപ്പെട്ടിരുന്നത്. പാലേരി മാണിക്യം എന്ന ചിത്രത്തിലെ ഇരട്ട വേഷത്തിനായിരുന്നു നേരത്തെ മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. 7 തവണ മമ്മൂട്ടിക്ക് മികച്ച നടനടക്കമുളള സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2002-ലാണ് അവസാനമായി മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്) ,മികച്ച ചിത്രം – നൻപകൽ നേരത്ത് മയക്കം (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി).

മികച്ച നടി- വിൻസി അലോഷ്യസ്. രേഖ എന്ന ചിത്രത്തിനാണ് അവാർഡ്. കടുത്ത മത്സരത്തിനൊടുവിലാണ് വിൻസി പുരസ്‌കാരം സ്വന്തമാക്കിയത്. വിൻസി അലോഷ്യസും ദർശന രാജേന്ദ്രനും ദിവ്യപ്രഭയും തമ്മിൽ കടുത്ത മത്സരമാണ് നേരിട്ടത്. ജയ ജയ ജയ ജയഹേയിലെ പ്രകടനം ദർശനയ്‌ക്കും അറിയിപ്പിലെ വേഷം ദിവ്യപ്രഭയ്‌ക്കും സാധ്യത ഉയർത്തിയിരുന്നു.

മികച്ച ഛായാഗ്രഹണം- മനേഷ് മാധവൻ, ചന്ദ്രു ശെൽവരാജ്, മികച്ച കഥാകൃത്ത്-കമൽ കെഎം (പട), മികച്ച ബാലതാരം -തന്മയ (പെൺ, വഴക്ക്), മികച്ച ബാലതാരം(ആൺ)- മാസ്റ്റർ ഡാവിഞ്ചി ( പല്ലൂട്ടി 90സ് കിഡ്‌സ്). അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം രണ്ട് പേർക്ക്. കുഞ്ചാക്കോ ബോബൻ ( ന്നാ താൻ കേസ് കൊട്),അലൻസിയർ ലോപ്പസ് ( അപ്പൻ), മികച്ച സ്വഭാവ നടി- ദേവീ വർമ്മ ( സൗദി വെള്ളക്ക),മികച്ച സ്വഭാവ നടൻ- പിപി കുഞ്ഞിക്കൃഷ്ണൻ ( ന്നാ താൻ കേസ് കൊട്).

മികച്ച ചലച്ചിത്ര ഗ്രന്ഥം- സിനിമയുടെ ഭാവനാ ദേശങ്ങൾ, പ്രത്യേക ജൂറി പുരസ്‌കാരം- സംവിധാനം- ബിശ്വജിത്ത് എസ്, രാരീഷ് . ഇടവരമ്പ്, വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന ചിത്രങ്ങൾക്കാണ് ഇരുവർക്കും പ്രത്യേകജൂറി പുരസ്‌കാരം. പല്ലൂട്ടി 90സ് കിഡ്‌സ് എന്ന ചിത്രത്തെ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകനുളള പുരസ്‌കാരം ഷാഹി കബീറിനാണ്. ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ജനപ്രിയചിത്രത്തിനുള്ള അവാർഡ് ന്നാ താൻ കേസ് കൊട് എന്ന ചിത്രം സ്വന്തമാക്കി. മികച്ച നൃത്തസംവിധാനത്തിന് തല്ലുമാലയ്‌ക്ക് വേണ്ടി ഷോബി പോൾ രാജ് കരസ്ഥമാക്കി. പൗളി വിൽസണ് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുളള പുരസ്‌ക്കാരം ( ചിത്രം;സൗദി വെള്ളക്ക),ഷോബി തിലകൻ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുളള പുരസ്‌കാരം സ്വന്തമാക്കി. 19-ാം നൂറ്റാണ്ടിനുവേണ്ടിയാണ് ഷോബി തിലകൻ അവാർഡ് സ്വന്തമാക്കിയത്.

മികച്ച വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക), മികച്ച മേക്കപ്പ്- റോണക്‌സ് സേവ്യർ ( ഭീഷ്മപർവ്വം),മികച്ച ശബ്ദരൂപകൽപന- അജയൻ അടാട്ട് ( ഇലവീഴാ പൂഞ്ചിറ), മികച്ച ശബ്ദ മിശ്രണം- വിപിൻ നായർ ( ന്നാ താൻ കേസ് കൊട്), മികച്ച ഗായിക-മൃദുലാ വാര്യർ (19-ാം നൂറ്റാണ്ട്), മികച്ച ചിത്ര സംയോജകൻ- നിഷാദ് യൂസഫ് ( തല്ലുമാല), മികച്ച പിന്നണി ഗായകൻ- കപിൽ കബിലൻ ( പല്ലൂട്ടി 90സ് കിഡ്‌സ്), മികച്ച സംഗീതസംവിധായകൻ- എം ജയചന്ദ്രൻ-( 19-ാം നൂറ്റാണ്ട്, ആയിഷ), മികച്ച ഗാനരചയിതാവ്-റഫീഖ് അഹമ്മദ്, മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ)- രാജേഷ് കുമാർ ആർ ( ഒരു തെക്കൻ തല്ലുകേസ്),മികച്ച തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്),

 

Tags: State Award
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies