ഏതൊരു കമ്പനിയുടെയും നട്ടെല്ലാണ് ജീവനക്കാർ. അവരുടെ പ്രയത്നങ്ങൾക്ക് അഭിനന്ദിക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യുന്നത് നല്ല തൊഴിൽ അന്തരീക്ഷം കെട്ടിപ്പെടുക്കുന്നതിനും ഒപ്പം ജീവനക്കാരുടെ വ്യക്തിപരമായ വളർച്ചയ്‌ക്കും ആവശ്യമാണ്. എന്നാൽ പതിവിലും വിപരീതമായി നടപടിയുമായെത്തിയിരിക്കുകയാണ് പ്രമുഖ കമ്പനിയായ റെഡ്ഡിറ്റ്.
കമ്പനിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരിലൊരാളെ പിരിച്ച് വിടുകയാണ് റെഡ്ഡിറ്റ് ചെയ്തത്. പ്രത്യേക കാര്യം പറയുന്നതിനും മറ്റുള്ള ജീവനക്കാരെ പാഠം പഠിപ്പിക്കുന്നതിനുള്ള ഉപാധിയായാണ് കമ്പനി തങ്ങളുടെ മികച്ചവരിൽ ഒരുവനെ പിരിച്ചുവിട്ടത്. സഹപ്രവർത്തകൻ സംഭവം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെ രൂക്ഷവിമർശനവുമായി ഉപയോക്താക്കൾ രംഗത്തെത്തി.വളരെ പെട്ടെന്നാണ് സംഭവം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. വിഭിന്നമായി ആരെയും ഏതുനിമിഷവും പിരിച്ചുവിടുമെന്ന് മറ്റ് ജീവനക്കാരെ ബോധ്യപ്പെടുത്താനാണ് കമ്പനി ഇത്തരത്തിൽ കടുത്ത നടപടി സ്വീകരിച്ചതെന്ന് റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നു. എത്ര കഴിവുള്ളവനാണെങ്കിലും എത്രമാത്രം ജോലി ചെയ്താലും തങ്ങൾക്ക് തോന്നിയാൽ പിരിച്ചുവിടുമെന്ന ദാർഷ്ട്യമാണ് കമ്പനി പ്രകടിപ്പിച്ചതെന്ന് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ജോലിയിൽ തങ്ങൾ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. അഞ്ച് മിനിറ്റിലധികം ബാത്ത്റൂം ഉപയോഗിച്ചാൽ പോലും നേരിടേണ്ടി വരുന്നത് കടുത്ത ശിക്ഷയാണ്. മേലുദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരിൽ നിന്ന് കമ്മീഷൻ വാങ്ങുന്നു, കരാർ വ്യവസ്ഥകൾ ലംഘിക്കുന്നു ..തുടങ്ങി നിരവധി കാര്യങ്ങളാണ് റെഡ്ഡിറ്റ് ഉപയോക്താവുകൂടിയായ സഹപ്രവർത്തകൻ കുറിച്ചത്.
Comments