ചൈനയെയും പാകിസ്താനെയും നേരിടാൻ ഇന്ത്യയുടെ വജ്രായുധമായി ഐഎഎഫ് ‘പ്രചന്ദ്’. അടുത്തിടെ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് , ജനറൽ- അനിൽ ചൗഹാൻ ഐഎഎഫ് എയർചീഫ് മാർഷൽ വിആർ ചൗധരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ലൈറ്റ് കോംപാക്ട് ഹോലികോപ്റ്ററായ പ്രചന്ദിനെ ജോധ്പൂർ എയർബേസിൽ തുറന്നുകാണിച്ചിരുന്നു.
എന്താണ് പ്രചന്ദ് ?
പ്രചന്ദ് എന്ന വാക്കിന്റെ അർത്ഥം ‘ ഉഗ്രൻ’ എന്നാണ്. ഈ ഹെലികോപ്റ്ററുകൾക്ക് ഒരു മിനുട്ടിൽ ശത്രുവിന്റെ വ്യോമ പ്രതിരോധം തകർക്കാൻ കഴിയുന്നതിനോടൊപ്പം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും, കലാപങ്ങളെ നേരിടാനും സാധിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുളള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഇത് വികസിപ്പിച്ചെടുത്തത്.
പ്രചന്ദിനെ കുറിച്ച് കൂടുതൽ അറിയാം..
* 5,000 മീറ്റർ ഉയരത്തിൽ പറന്നുയരാനും പറന്നിറങ്ങാനും കഴിയുന്ന ലോകത്തിലെ ഏക ആക്രമണ ഹെലികോപ്റ്റർ.
* എൽസിഎച്ച് പ്രചന്ദിൽ ഘടിപ്പിച്ചിരിക്കുന്നത് 5.8 ടൺ ഭാരമുള്ള ശക്തി എന്ന് പേരിട്ടിട്ടുളള രണ്ട് എഞ്ചിനുകളാണ്
* ആർമോർഡ് ഷീൽഡ് സിസ്റ്റവും രാത്രികാല യുദ്ധങ്ങൾക്ക് സജ്ജമായ സംവിധാനവുമാണ് ഇതിലുള്ളത്.
* ഒരു മണിക്കൂറിൽ 268 കിലോമീറ്റർ വേഗതയാണ് പ്രചന്ദിനുള്ളത്.
* ന്യൂക്ലിയാർ, ബയോളജിക്കൽ, കെമിക്കൽ പ്രവർത്തനങ്ങളെ നേരിടാൻ പ്രചന്ദിൽ ഒരു പ്രഷറൈസ്ഡ് കാബിനും ഉണ്ട്.
* ശത്രുക്കളുടെ റഡാർ ആക്രമണങ്ങളും ഇൻഫ്രാറെഡ് ആക്രമണങ്ങളും തടയാനുള്ള സംവിധാനങ്ങളും ഇതിൽ സജ്ജമാണ്.
Comments