ചുമ, നാഡീവ്യൂഹം, ബാക്ടീരിയ, ഫംഗസ് അണുബാധ തുടങ്ങി നിരവധി രോഗങ്ങൾക്കായി ഉപയോഗിക്കുന്ന ഫോൽകോഡിൻ അടങ്ങിയിട്ടുള്ള കഫ്‌സിറപ്പുകൾക്ക് വിലക്കേർപ്പെടുത്തി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തർക്കും രോഗികൾക്കും നിർദേശങ്ങളും ഡിസിജിഐ നൽകിയിട്ടുണ്ട്.
ഫോൽകോഡിൻ അടങ്ങിയിട്ടുള്ള കഫ്‌സിറപ്പുകൾ നിരവധി അലർജി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനെതുടർന്നാണ് ഡിസിഐജി ഈ കെമിക്കൽ അടങ്ങിയിട്ടുള്ള കഫ്‌സിറപ്പുകൾക്ക് വിലക്കേർപ്പെടുത്തിരിക്കുന്നത്.
ആരോഗ്യപ്രവർത്തകരോട് ഫോൽകോഡിൻ അടങ്ങിയ കഫ്‌സിറപ്പുകൾ, മരുന്നുകൾ തുടങ്ങിയവ രോഗികൾക്ക് കൊടുക്കുന്നത് നിർത്തലാക്കാനും ന്യൂറോമസ്‌കുലർ ബ്ലോക്കിംഗ് ഏജൻസ് ഉപയോഗിച്ചുള്ള ജനറൽ അനസ്‌തേഷ്യ കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ രോഗികൾ പന്ത്രണ്ട് മാസത്തിനുള്ളിൽ പ്രസ്തുത മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ഉപഭോക്താക്കൾ ജനറൽ അനസ്‌തേഷ്യ പ്രക്രിയയിലൂടെ പോകേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഫോൽകോഡിൻ അടങ്ങിയ മരുന്ന് പന്ത്രണ്ടു മാസത്തിനുള്ളിൽ കഴിച്ചിട്ടുണ്ടെങ്കിൽ അതേക്കുറിച്ച് ആരോഗ്യപ്രവർത്തരോട് പറയണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Comments