കൊച്ചി: എറണാകുളത്ത് സുപ്രീംകോടതി ബെഞ്ച് എന്ന ആവശ്യം വീണ്ടും ലോക്സഭയിൽ ഉന്നയിച്ച് ഹൈബി ഈഡന്‍ എംപി. കഴിഞ്ഞ ദിവസം ചോദ്യോത്തര വേളയിലായിരുന്നു വിഷയം ഉന്നയിച്ചത്. 2020-ൽ ഈ വിഷയം സ്വകാര്യ ബില്ലിലൂടെ ലോക്സഭയിലെത്തിച്ചിരുന്നു.
സുപ്രീംകോടതി ബെഞ്ച് കൊച്ചിയിൽ സ്ഥാപിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം സർക്കാറിന് അറിയാമോ എന്നായിരുന്നു ചോദ്യം. എന്നാല്‍ ആവശ്യം അനുവദിക്കാവുന്നതായോ നിരസിക്കുന്നതായോ മറുപടി നൽകാതെ, റിട്ട് പെറ്റീഷന്‍ ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
കഴിഞ്ഞ ലോക്സഭയിൽ കൊച്ചി എംപി ഹൈബി ഈഡൻ സ്വകാര്യബിൽ അവതരിപ്പിച്ചിരുന്നു. കേരള സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് തേടുകയായിരുന്നു. എന്നാൽ ബില്ലിലെ നിർദ്ദേശം അപ്രായോഗികമാണെന്നായിരുന്ന സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ മറുപടി.
Comments