ദേശീയ ബോധമുള്ള തൊഴിലാളി; തൊഴിലാളിവത്കൃതവ്യവസായം; വ്യവസായവത്കൃതരാഷ്ട്രം:ജൂലൈ 23 ബിഎംഎസ് സ്ഥാപന ദിനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ദേശീയ ബോധമുള്ള തൊഴിലാളി; തൊഴിലാളിവത്കൃതവ്യവസായം; വ്യവസായവത്കൃതരാഷ്‌ട്രം:ജൂലൈ 23 ബിഎംഎസ് സ്ഥാപന ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 02:09 pm IST
FacebookTwitterWhatsAppTelegram

ഭാരതീയ മസ്ദൂർ സംഘം സ്ഥാപിക്കപ്പെട്ടിട്ട് 68 വർഷം പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യസമരസേനാനി ലോകകമാന്യ ബാലഗംഗാധര തിലകന്റെ ജന്മദിനത്തിൽ 1955 ജൂലൈ 23ന് ഭാരതീയ മസ്ദൂർ സംഘം എന്ന ദേശീയ തൊഴിലാളി പ്രസ്ഥാനം ആരംഭിച്ചപ്പോൾ “ലാൽ ഗുലാബി ച്ചോഡ്ക്കർ ബോലോ ഭാരത് മാതാ കീ ജയ്” എന്ന മുദ്രാവാക്യവുമായി മറ്റു സംഘടനകളിൽ നിന്ന് വ്യത്യസ്തമായ ആശയങ്ങൾ ആയിരുന്നു മുന്നോട്ടുവച്ചത്. ധാരാളം അഫിലിയേറ്റഡ് യൂണിയനുകളും അംഗങ്ങളും ഉള്ള എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, യു ടി യു സി, എന്നീ സംഘടനകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പൂജ്യത്തിൽ നിന്നാണ് ബിഎംഎസിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഒരു വ്യാഴവട്ടക്കാലത്തിനുശേഷം 1967 ൽ ആദ്യ ദേശീയ സമ്മേളനം ഡൽഹിയിൽ ചേരുമ്പോഴേക്കും രാജ്യത്തെ പ്രമുഖ വ്യവസായങ്ങളിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രവർത്തനം എത്തിക്കാൻ ദത്തോപാന്ത് ഠേംഗ്ഡി ജി ക്കു സാധിച്ചിരുന്നു. കേരളത്തിലും 1967 ൽ രാ വേണുവേട്ടന്റെ നേതൃത്വത്തിൽ ബി എം എസ് പ്രവർത്തനം തുടങ്ങിയിരുന്നു. 1968 സെപ്റ്റംബർ 19ന് നടന്ന അഖിലേന്ത്യാ പണിമുടക്കിൽ ബി എം എസ് സജീവമായി പങ്കെടുക്കുകയും ഠേംഗ്ഡി ജിഉൾപ്പെടെയുള്ളവർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

ഈ പണിമുടക്കിനെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ ഐ എൽ ഓയിൽ പരാതി നൽകാനുള്ള ബിഎംഎസിന്റെ നിർദ്ദേശം മറ്റു സംഘടനകൾ അംഗീകരിക്കുകയുണ്ടായി. ആദ്യ ദേശീയ തൊഴിൽ കമ്മീഷൻ 1969 ൽ രൂപീകൃതമായപ്പോൾ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ ഒരു അവകാശ പത്രിക ബിഎംഎസ് കമ്മീഷന്റെ മുൻപാക്ക് വെച്ചു.1974 ൽ നടന്ന റെയിൽവേ സമരത്തിലും ബി എം എസ് സജീവമായി പങ്കെടുക്കുകയും സമരത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സ്വത്ത് നശിപ്പിക്കരുതെന്ന് നിർദേശം മുന്നോട്ട് വയ്‌ക്കുകയും ചെയ്തു. ഉദാത്തമായ ആ മാതൃക തുടർന്നുള്ള സമരങ്ങളിൽ പാലിക്കപ്പെട്ടു.

1980 ൽ കേന്ദ്ര തൊഴിൽ വകുപ്പ് നടത്തിയ അംഗത്വ പരിശോധനയിൽ ഭാരതീയ മസ്ദൂർ സംഘം രണ്ടാം സ്ഥാനത്ത് എത്തി .ഇതോടെ മറ്റു രാജ്യങ്ങളിലെ തൊഴിലാളി സംഘടനകൾ മസ്ദൂർ സംഘത്തിന്റെ . പ്രവർത്തനം ശ്രദ്ധിക്കാനും തുടങ്ങി. 1985ൽ ക്ഷണം ലഭിച്ചതനുസരിച്ച് ദത്തോപാന്ത് ഠേംഗ്ഡി ജി യുടെ നേതൃത്വത്തിൽ അഞ്ചു പ്രതിനിധികൾ ചൈന സന്ദർശിക്കുകയും ചെയ്തു.. ആ കാലത്ത് ദത്തോപാന്ത് ഠേംഗ്ഡി ജിയുടെ 20 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം ചൈനീസ് റേഡിയോയിൽ സംപ്രേക്ഷണം ചെയ്തു.1990ല്‍ സോവിയറ്റ് യൂണിയന്റെ ഡബ്ലിയു എഫ് ടി യു വിലേക്കുള്ള ക്ഷണം ലഭിച്ചതിനെ തുടർന്ന് രണ്ടു പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി.
ട്രേഡ് യൂണിയനുകൾ കക്ഷി രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ലോക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുകയും മോസ്കോ സമ്മേളനം ഈ പ്രമേയം അംഗീകരിക്കുകയും ചെയ്തു. 1989 ലെ അംഗത്വ പരിശോധനയിൽ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി ബിഎംഎസ് വളർന്നു കഴിഞ്ഞിരുന്നു. തുടർന്ന് 2002ലെ അംഗത്വ പരിശോധനയിലും ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയും നിലവിൽ ഒന്നരക്കോടിയിലധികം തൊഴിലാളികൾ അംഗങ്ങളായിക്കൊണ്ട് രാജ്യത്തെ എല്ലാ വ്യവസായ മേഖലകളിലും ശക്തിയാർജിക്കുകയും ചെയ്തിരിക്കുന്നു.

അംഗസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഐഎൻടി യു സിക്കു ബിഎംഎസ് എന്റെ അടുത്തുപോലും എത്താൻ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള സംഘടന എന്ന നിലയിൽ 1997 ജൂൺ മൂന്നു മുതൽ ഒൻപതു വരെ ജനീവയിൽ നടന്ന അന്താരാഷ്‌ട്ര തൊഴിൽ സമ്മേളനത്തിൽ ഭാരതത്തെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം ബിഎംഎസിന് ലഭിക്കുകയും ആർ വേണുഗോപാൽ ജി ആ സംഘത്തിനു നേതൃത്വം നൽകുകയും ചെയ്തു. അതുവരെയും ഐഎൻടിയുസി ആയിരുന്നു ഐ എൽ ഓ യിൽ പങ്കെടുത്തിരുന്നത്.

ലോകരാഷ്‌ട്രങ്ങൾ ഭാരതീയ ദർശനങ്ങൾക്ക് നൽകിയ അംഗീകാരം എന്ന നിലയിൽ ജി20 അധ്യക്ഷ പദവി അലങ്കരിക്കുന്നത് ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ്. ഇതിന്റെ വിവിധ ഘടകങ്ങളിൽ ഒന്നായ ലേബർ 20 യുടെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബി എം എസ്സിന്റെ ദേശീയ അധ്യക്ഷൻ ഹിരൺമയ പാണ്ഡ്യയാണ്. ഇത് ബിഎംഎസിന് ആഗോളതലത്തിൽ ലഭിച്ച അംഗീകാരമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സ്ഥാപന ദിനാഘോഷം വളരെ ശ്രദ്ധേയവും തൊഴിലാളി സമൂഹത്തിന് ആവേശവും കരുത്തും നൽകുന്നത് ആയിരിക്കും.

“വൺ എർത്ത് വൺ ഫാമിലി വൺ ഫ്യൂച്ചർ” എന്നതാണ് ജി20യുടെ മുദ്രാവാക്യം. ആർഷഭാരത സംസ്കാരത്തിന്റെ കൊടിക്കൂറയായ “വസുധൈവ കുടുംബകം” എന്ന കാഴ്ചപ്പാടാണ് ഇത്. ഇതിന് ആഗോളതലത്തിൽ കിട്ടിയ അംഗീകാരമാണ് ജി ട്വന്റിയുടെ മുദ്രാവാക്യവും ഇതേപോലെ ആയത്. ജി ട്വന്റിയുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കോണ്ടിരിക്കുന്നു കേരളത്തിലും 200ലധികം പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട് ഇതിന്റെ ആരംഭം എന്ന നിലയിൽ മെയ് 22ന് ദൃഷ്ടി 2023 എന്ന പേരിൽ തിരുവനന്തപുരം ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമം ഏറെ ശ്രദ്ധേയമായിരുന്നു..

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രക്കാർ “സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ ഇങ്കുലാബ് സിന്ദാബാദ്” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് “തൊഴിലാളി വർഗ്ഗ ഐക്യം വിപ്ലവത്തിലൂടെ” നേടാനാണ് സ്വപ്നം കണ്ടത്. അങ്ങനെ സംഭവിച്ചില്ലെന്ന് മാത്രമല്ല ഐക്യത്തിനു പകരം കടുത്ത സ്പർദ്ധയും സംഘർഷവും ഉടലെടുക്കുകയാണ് ഉണ്ടായത്..
എന്നാൽ ഭാരതീയ മസ്ദൂർ സംഘം “വസുധൈവ കുടുംബകം” എന്ന ആശയത്തിലൂടെ “തൊഴിലാളികളെ ലോകത്തെ ഒന്നിപ്പിക്കുവിൻ” എന്ന ആപ്തവാക്യമാണ് സമൂഹത്തിന് നൽകിയത്. മസ്ദൂർ സംഘം വർഗ്ഗ സംഘർഷങ്ങളിൽ വിശ്വസിച്ചിരുന്നില്ല. പകരം അന്യായത്തിനും ചൂഷണത്തിനും എതിരായ പോരാട്ടം ആണ് ആവശ്യമെന്നും വ്യവസായ കുടുംബത്തിൽ തൊഴിലാളിയും തൊഴിലുടമയും സൗഹൃദം പുലർത്തി കഴിഞ്ഞാൽ മാത്രമേ വ്യാവസായിക പുരോഗതി സാധ്യമാകൂ എന്നുമായിരുന്നു ബിഎംഎസിന്റെ കാഴ്ചപ്പാട്.

ഭാരതീയ ചിന്താധാരക്കനുസൃതമായ ഒരു തൊഴിലാളി സംഘടന രൂപീകരിക്കണമെന്ന രാഷ്‌ട്രീയ സ്വയംസേവ സംഘത്തിന്റെ രണ്ടാമത്തെ സാർ സംഘ ചാലക് ആയിരുന്ന പരമപൂജനീയ ഗുരുജിയുടെ നിർദ്ദേശപ്രകാരമാണ് സ്വർഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡി ജി ബിഎംഎസിന് രൂപം നൽകിയത്. “രാഷ്‌ട്രീയത്തിന് അടിപ്പെടാത്ത സ്വതന്ത്ര ട്രേഡ് യൂണിയൻ” എന്ന ആശയം ബിഎംഎസ് പ്രചരിപ്പിച്ചപ്പോൾ അപ്രായോഗികം എന്ന ആക്ഷേപിച്ച പലർക്കും പിന്നീട് ബിഎംഎസിന്റെ കാഴ്ചപ്പാടാണ് ശരിയെന്ന് അംഗീകരിക്കേണ്ടതായി വന്നു. തൊഴിലാളികളുടെ സർവ്വമുഖമായ വികസനത്തിലൂടെ രാഷ്‌ട്രത്തെ പരമ വൈഭവത്തിൽ എത്തിക്കുകയാണ് ബിഎംഎസിന്റെ ആത്യന്തികമായ ലക്ഷ്യം. “അധ്വാനം ആരാധനയാണ്” എന്ന് ദർശനവും “ദേശീയ ബോധമുള്ള തൊഴിലാളി”, “തൊഴിലാളിവത്കൃതവ്യവസായം”, “വ്യവസായവത്കൃതരാഷ്‌ട്രം” എന്ന ആപ്തവാക്യവും “രാജ്യതാത്പര്യം, തൊഴിലാളി താൽപര്യം, വ്യവസായ താൽപര്യം,” എന്നിവയ്‌ക്ക് മുൻതൂക്കം നൽകുന്ന പ്രവർത്തന ശൈലിയും ബിഎംഎസിനെ മറ്റു തൊഴിലാളി സംഘടനകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

കൊടിയും ചിഹ്നവും.
യാഗാഗ്നിയുടെയും, സന്യാസത്തിന്റെയും, ഉദയസൂര്യന്റെയും, പ്രതീകമായ കാവി നിറത്തിലുള്ള പതാകയാണ് ബിഎംഎസ് സ്വീകരിച്ചിട്ടുള്ളത്.. മനുഷ്യന്റെ അധ്വാന ശക്തിയുടെ പ്രതീകമായ തള്ളവിരലും വ്യവസായത്തെ സൂചിപ്പിക്കുന്ന ചക്രവും ഭാരതത്തിന്റെ കാർഷിക സമ്പത്തിനെ സൂചിപ്പിക്കുന്ന ധാന്യകതിരുമാണ് പതാകയിൽ ആലേഖനം ചെയ്തിട്ടുള്ളത്. ഇവ സമഗ്രമായ വികസനത്തിന്റെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പരം കൂടിച്ചേരലിന്റെയും പ്രതീകമാണ്.

മാനവ സേവ മാധവ സേവ എന്ന ആശയത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ഭാരതത്തിന്റെ സർവ്വതോ മുഖമായ പുരോഗതിയും തദ്വാര തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗത്തിന്റെയും ജീവിതസാഹചര്യങ്ങളിലുള്ള മെച്ചപ്പെടലും ലക്ഷ്യമിട്ട് ബിഎംഎസ് അതിന്റെ പ്രയാണം മുൻപോട്ടു തന്നെ തുടരുന്നു..

ഈ ദിവാകരൻ
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്
കേരളം

Tags: BMSRashtriya Swayamsevak Sangh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies