ഭോപ്പാൽ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ പ്രസംഗത്തിനെതിരെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മദ്ധ്യപ്രദേശിലെ കർഷകർക്ക് പ്രതിദിനം 27 രൂപ സമ്പാദിക്കാൻ കഴിയുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ വാദം. എന്നാൽ പ്രിയങ്കയുടെ വാദത്തെ പൊളിക്കുന്നതായിരുന്നു മുഖ്യമന്ത്രി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രസ്താവന. പ്രയങ്ക പറയുന്നത് കള്ളമാണെന്നും കർഷകർക്ക് 12,000 രൂപ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നൽകുന്ന 6,000 രൂപയും മദ്ധ്യപ്രദേശ് സർക്കാർ നൽകുന്ന 6,000 രൂപയും ചേർത്ത് 12,000 രൂപയാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതെന്ന് ചൗഹാൻ പറഞ്ഞു. വിഴുങ്ങാൻ സാധിക്കാത്ത കള്ളം പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്വാളിയോറിൽ കോൺഗ്രസ് നടത്തിയ ‘ജൻ ആക്രോശ്’ റാലിയിലാണ് പ്രിയങ്ക ഇത് പറഞ്ഞത്. തങ്ങൾ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ കർഷകരുടെ കടങ്ങൾ എഴുതിതള്ളിയെന്നും പ്രിയങ്ക പറഞ്ഞു. മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും അധികനാൾ ഭരിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. ജ്യോതിരാദിത്യ സിന്ധ്യയും നിരവധി എംഎൽഎമാരും കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്നതോടെ സർക്കാർ വീഴുകയായിരുന്നു. തുടർന്ന് ചൗഹാന്റെ നോതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി.
Comments