നീണ്ട 33 ദിവസത്തെ സ്ക്രീനിങിലൂടെയാണ് അന്തിമ വിധിനിർണയ സമിതികൾ അവാർഡുകൾ തീരുമാനിച്ചതെന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി . . മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയുടെ പ്രകടനം റോഷാക്കിലെ ബിന്ദു പണിക്കരിന്റെ അഭിനയവുമൊക്കെ തഴഞ്ഞ ജൂറിയ്‌ക്കെതിരെ കടുത്ത വിമർശനം, ഉയരുന്ന സാഹചര്യത്തിലാണ് ജൂറി റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത് .
154 ചിത്രങ്ങളാണ് 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി ജൂറിക്കു മുമ്പാകെ എത്തിയത്. എട്ടെണ്ണം കുട്ടികളുടെ ചിത്രങ്ങളായിരുന്നു.തിരിച്ചുവിളിക്കപ്പെട്ട ചിത്രങ്ങൾ ഉള്‍പ്പടെ 49 സിനിമകൾ അവസാനഘട്ട വിധി നിർണയത്തിനെത്തി. 19 നവ സംവിധായകർ ഒരുക്കിയ ചിത്രങ്ങൾ ഇതിലുൾപ്പെടുന്നു.
അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് തന്മയ സോളിന് അവാർഡ് നൽകിയതെന്നാണ് ജൂറി റിപ്പോർട്ട് .
















Comments