ലക്നൗ: ഉത്തർ പ്രദേശിലെ കുട്ച ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു ഡസൻ പാമ്പുകളെ പിടികൂടി. വീട്ടിനുള്ളിൽ ആദ്യം രണ്ട് പാമ്പുകളെയാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പാമ്പുകളെ കണ്ടെത്തിയത്. പാമ്പുകളെ കണ്ട് അമ്പരന്ന കുടുംബം പിന്നീട് വനം വകുപ്പിനെ വിവരംമറിയിക്കുകയും തുടർന്ന് പാമ്പുകളെ പിടികൂടുകയുമായിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് രണ്ടു പാമ്പുകളെ പറമ്പിൽ കണ്ടതായി വീട്ടുടമ പറഞ്ഞു. പിന്നീടാണ് ഇയാളുടെ വീട്ടിൽ നിന്ന് 12 പാമ്പുകളെ കിട്ടുന്നത്. പാമ്പിനെ പിടികൂടുകയും സുരക്ഷിതമായി ബക്കറ്റിൽ ആക്കുകയും ചെയ്തു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പിനെ കൈമാറുകയായിരുന്നു.
വീട്ടിൽ കിടന്നുറങ്ങുന്നതിനിടെയാണ് താൻ പാമ്പിനെ കണ്ടതെന്ന് വീട്ടുടമ പറഞ്ഞു. തുടർന്ന് കൂട്ടത്തിൽ ഒന്നു രണ്ട് പാമ്പുകളെ കൊന്നു. ശേഷമാണ് കൂട്ടത്തോടെ പാമ്പുകളെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പിടികൂടി ബക്കറ്റിനുള്ളിൽ ആക്കിയ ശേഷവും പാമ്പുകൾ പുറത്തു വരുന്നുണ്ടായിരുന്നു. എന്നാൽ വീട്ടിനുള്ളിൽ ഇനിയും പാമ്പുകൾ ഉണ്ടെന്ന ഭയത്തിലാണ് വീട്ടുടമകൾ.
Comments