ആലപ്പുഴ : ഗണപതി ഭഗവാനെയും , ഹിന്ദു സംസ്കാരത്തെയും അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ പോലീസിൽ പരാതി നൽകി യുവമോർച്ച . ഹിന്ദു ആചാരങ്ങളുടെയും വ്രണപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു സ്പീക്കറുടെ പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി .
യുവമോർച്ച മുല്ലക്കൽ മണ്ഡലം പ്രസിഡന്റ് വിഷ്ണു കണ്ണാറ , യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി എസ് അരുൺ , ജില്ലാ ഐ ടി സെൽ കൺവീനർ അനന്ദു എന്നിവരാണ് ആലപ്പുഴ ഡി വൈ എസ് പി എൻ ആർ ജയരാജിന് ഇത് സംബന്ധിച്ച് പരാതി നൽകിയത് .
എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കറുടെ വിവാദ പ്രസ്താവന. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ഷംസീർ പറഞ്ഞു.
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.’- എ എൻ ഷംസീർ പറഞ്ഞു.
Comments