യുഎപിഎ കേസുകളിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ല; നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതിയുടെ ജാമ്യഹർജി തള്ളി ഹൈക്കോടതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎപിഎ കേസുകളിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ല; നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതിയുടെ ജാമ്യഹർജി തള്ളി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 07:39 am IST
FacebookTwitterWhatsAppTelegram

കൊച്ചി: യുഎപിഎ കേസുകളിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതിയും പെരിന്തൽമണ്ണ സ്വദേശിയുമായ അഹമ്മദ് കുട്ടി പൊതിയിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന വിധി.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ പ്രകാരം അഹമ്മദ് കുട്ടിയ്‌ക്കെതിരെ ഹൈക്കോടതി തീവ്രവാദക്കുറ്റം ചുമത്തുകയും  ഇയാളെ നിരീക്ഷിക്കാനും  ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അഹമ്മദ് കുട്ടി പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയത്. എൻഐഎ പ്രത്യേക കോടതി ജാമ്യഹർജി തള്ളിയതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പിലീലാണ് വിധി. ജസ്റ്റിസുമാരായ പിബി സുരേഷ്‌കുമാർ, സി.എസ് സുധ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രഖ്യാപിച്ച് ഹർജി തള്ളിയത്.

യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയതിനാൽ നിയമത്തിലെ 43-ാം വകുപ്പ് അനുസരിച്ച് മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് എൻഐഎയ്‌ക്ക് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു കോടതിയെ അറിയിച്ചു. പട്ടികജാതി, വർഗ പീഡന നിരോധന നിയമത്തിലെ സമാന വകുപ്പ് വ്യാഖ്യാനിച്ച് മുൻകൂർ ജാമ്യഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി വിധിച്ചത് ചൂണ്ടിക്കാട്ടി ഹർജി നിലനിൽക്കുമെന്ന് മറുഭാഗവും വാദിച്ചു. രണ്ട് നിയമങ്ങളും താരതമ്യപ്പെടുത്താൻ കഴിയില്ലെന്ന് എൻഐഎയും വാദമുയർത്തി.

ഇരു നിയമങ്ങളിലെയും വകുപ്പുകളും സുപ്രീംകോടതി വിധികളും പരിശോധിച്ച ഡിവിഷൻ ബെഞ്ച് നിയമവിരുദ്ധ നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് വിധിച്ചു. സ്വർണക്കടത്ത് കേസിൽ വിദേശത്ത് നിന്ന് പങ്ക് വഹിച്ചയാളാണ് ഇയാളെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന എൻഐഎ വാദവും കോടതി അംഗീകരിച്ചു.

Tags: kerala high courtuapa
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies