ധാക്ക: ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു. ബംഗ്ലാദേശിലെ ചന്ദ്രകാണ്ഡ പ്രദേശത്തായിരുന്നു അപകടം നടന്നത്. ഇന്നലെ ആയിരുന്നു സംഭവം. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു. ബസിൽ അമിതമായി യാത്രക്കാരെ കയറ്റിയതും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.
രാവിലെ 9 മണിയോടെ ചന്ദ്രകാണ്ഡയിൽ നിന്ന് പുറപ്പെട്ട ബസ് ഛത്രകാണ്ഡ ഹൈവേക്ക് സമീപത്തുള്ള കുളത്തിലേയ്‌ക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ബസിൽ 60-ഓളം പേർ ഉണ്ടായിരുന്നു. ബസിനുള്ളിൽ യാത്രക്കാരുടെ എണ്ണം കൂടുതലായതുകൊണ്ട് തന്നെ കുളത്തിലേയ്‌ക്ക് മറിഞ്ഞ ബസ് വീണ്ടും താഴ്ന്ന് പോവുകയായിരുന്നു. കൂടാതെ യാത്രക്കാർക്ക് രക്ഷപ്പെടാനാകാതെ കുടുങ്ങുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
17 യാത്രക്കാർ ആപകട സമയത്ത് തന്നെ മരണപ്പെടുകയായിരുന്നു. ബാക്കിയുള്ളവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
















Comments