ഖത്തറിലെ ആസ്പയർ ലേഡീസ് സ്‌പോർട്‌സ് ഹാളിൽ നടന്ന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആറ് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ അണ്ടർ 19, അണ്ടർ 15 ടീം ഇനങ്ങളിൽ ഇന്ത്യൻ സംഘം വെങ്കലം നേടി. വൻകരയിലെ 24 രാജ്യങ്ങളിൽ നിന്നായി 213 താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
ഡിസംബറിൽ സ്ലൊവീനിയയിൽ നടക്കുന്ന വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിലേക്കും ഇന്ത്യൻ സംഘം ഇതോടെ യോഗ്യത ഉറപ്പിച്ചു. അണ്ടർ 15 വിഭാഗത്തിൽ പി.പി. അഭിനന്ദ്, പ്രിയാനുജ് ഭട്ടാചാര്യ എന്നിവരാണ് മത്സരിച്ചത്. ക്വാർട്ടർ ഫൈനലിൽ സിംഗപ്പൂരിനെതിരെ 2-1ന് ജയിച്ചെങ്കിലും സെമിയിൽ ചൈനയോട് 3-0ത്തിന് കീഴടങ്ങുകയായിരുന്നു.
അണ്ടർ 19 ആൺകുട്ടികളിൽ ഹോങ്കോംഗിനെ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചാണ് ഇന്ത്യ വെങ്കലം ഉറപ്പിച്ചത്. ജാഷ് മോദി, അങ്കുർ ഭട്ടാചാര്യ എന്നിവരായിരുന്നു ഈ വിഭാഗത്തിൽ ഇന്ത്യക്കായി മത്സരിച്ചത്. 14 അംഗ സംഘമാണ് വിവിധ പ്രായവിഭാഗങ്ങളിലായി ഇന്ത്യയ്‌ക്കായി മത്സരിച്ചത്.
Comments