ട്വിറ്റർ റീ ബ്രാൻഡിങ്ങിന് തുനിഞ്ഞിറങ്ങി ഇലോൺ മസ്‌ക്. ഇന്ന് അർദ്ധരാത്രിയോടെ (NYST) ട്വിറ്ററിന്റെ പുതിയ ലോഗോ നിലവിൽ വരുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് വിവരങ്ങൾ ട്വിറ്റർ പുറത്തുവിട്ടു. മസ്‌കിന്റെ ബഹിരാകാശ ദൗത്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ലോഗോയ്‌ക്ക് സമാനമായിരിക്കും ട്വിറ്ററിന്റെ പുതിയ ലോഗോ എന്നാണ് ലഭിക്കുന്ന വിവരം. ഇത് സൂചിപ്പിക്കുന്ന ചെറു വീഡിയോ മസ്‌ക് പങ്കുവെച്ചിരുന്നു.
നിലവിൽ മസ്‌കിന്റെ എക്‌സ് കോർപ്പറേഷൻ എന്ന കമ്പനിയുടെ സഹ സ്ഥാപനമാണ് ട്വിറ്റർ. അതിനാൽ തന്നെ കമ്പനിയുടെ പേരിനോട് സാദൃശ്യം പുലർത്തുന്നതായിരിക്കും പുതിയ ലോഗോയും. എക്‌സ് എന്ന ഇംഗ്ലീഷ് അക്ഷരം ലോഗായിൽ ഉണ്ടാകുമെന്നാണ് സൂചന.
— Elon Musk (@elonmusk) July 23, 2023
കമ്പനിയുടെ മേധാവിത്വം ഏറ്റെടുത്ത ശേഷം മസ്‌ക് ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തിയിരുന്നു. നീല പക്ഷിയ്‌ക്ക് പകരം ഡോഗി കോയിന്റെ ചിഹ്നം ലോഗോയായി കൊണ്ടുവന്നിരുന്നു. എന്നാൽ ആഴ്ചകൾക്ക് ശേഷം പഴയ ലോഗോ തന്നെ തിരികെ കൊണ്ടുവരികയായിരുന്നു. അതിനാൽ പുതിയ ലോഗോ നിലവിൽ വന്നാലും അത് എത്ര ദിവസത്തേയ്‌ക്കാകും എന്നാണ് ട്വിറ്ററിൽ തന്നെ ഉയരുന്ന ട്രെൻഡിംഗ് ചോദ്യം.
















Comments