കണ്ണൂർ : മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് ആർ എസ് എസിനെതിരെ വ്യാജപ്രചാരണം നടത്തിയ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജക്കെതിരെ പരാതി . ആര്‍എസ്എസ് ജില്ലാ കാര്യവാഹാണ് കണ്ണൂര്‍ സിറ്റി പോലീസ് മേധാവിക്ക് പരാതി നല്‍കിയത് .
സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത ആര്‍എസ്എസിനെതിരെ ആരോപണം ഉന്നയിച്ചത് പ്രസ്ഥാനത്തെ സമൂഹത്തില്‍ അപമാനിക്കാനാണെന്നും പരാതിയിൽ പറയുന്നു. അപകീര്‍ത്തിപരവും സമൂഹത്തില്‍ സ്പര്‍ദ്ധവളര്‍ത്തി കലാപാഹ്വാനം നല്‍കുന്നതുമായ പോസ്റ്റാണ് കെ കെ ശൈലജ പ്രസിദ്ധീകരിച്ചതെന്നും പരാതിയിൽ പറയുന്നു
ആര്‍എസ്എസിനെതിരെ അപകീര്‍ത്തി ഉണ്ടാക്കുകയും അതുവഴി കേരളത്തില്‍ സാമൂഹിക കലാപം സൃഷ്ടിക്കുവാന്‍ ശ്രമിച്ചതിനും ശൈലജക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയുടെ കോപ്പി ഡിജിപി, ഡിഐജി, തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണര്‍, എസ്എച്ച്ഒ എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്.
മണിപ്പൂര്‍ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടും, അവരുടെ ചിത്രങ്ങള്‍ പേര് സഹിതം പുറത്തുവന്നതിനുശേഷവും ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കി വിദ്വേഷവും കലാപവും സൃഷ്ടിക്കാന്‍വേണ്ടിയാണ് മനഃപൂര്‍വ്വം ശൈലജ ഇത്തരത്തില്‍ പരസ്യപ്രസ്താവന നടത്തിയത്. .
















Comments